Wednesday November 21st, 2018 - 10:21:am
topbanner

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ പി.വി.സിന്ധു പ്രീ ക്വാര്‍ട്ടറില്‍ കടന്നു

rajani v
ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ പി.വി.സിന്ധു പ്രീ ക്വാര്‍ട്ടറില്‍ കടന്നു

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു വനിതാ സിംഗിള്‍സിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.രണ്ടാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ കിം ഹ്യോ മിന്നിനെയാണ് ടൂര്‍ണമെന്റ് നാലാം സീഡായ സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-16, 21-14.

മത്സരം 49 മിനിറ്റ് നീണ്ടുനിന്നു.എന്നാല്‍, മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ഇന്ത്യയുടെ സുമീത്ത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം ചൈനയുടെ പതിമൂന്നാം സീഡായ വാങ് യില്‍യു-ഹ്വാങ് ഡോങ്പിങ് ടീമിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 17-21, 21-18, 5-21.

 

 

English summary
World Badminton Championships pv sindhu
topbanner

More News from this section

Subscribe by Email