topbanner
Thursday November 23rd, 2017 - 7:07:am
topbanner
Breaking News

വിംബിള്‍ഡണില്‍ ചരിത്രം തിരുത്തി റോജര്‍ ഫെഡറര്‍

rajani v
വിംബിള്‍ഡണില്‍ ചരിത്രം തിരുത്തി റോജര്‍ ഫെഡറര്‍

ലണ്ടന്‍: സെന്റര്‍ കോര്‍ട്ടിലെ പുല്‍ത്തകിടിയില്‍ ചരിത്രം കുറിച്ച് സ്വിസ് മാന്ത്രികന്‍ റോജര്‍ ഫെഡറര്‍. പുരുഷവിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഫെഡറര്‍ സ്വന്തമാക്കിയത് തന്റെ എട്ടാമത്തെ വിംബിള്‍ഡണ്‍ കിരിടമാണ്. സ്‌കോര്‍: 6-3, 6-1, 6-4.

റോജര്‍ ഫെഡററുടെ എട്ടാം വിംബിള്‍ ഡണ്‍കിരീടം ആണിത്. 19-ാമത് ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡും ഇനി 35 കാരനായ ഫെഡററുടെ പേരില്‍ ആയിരിക്കും.
ന്ന താരമായിരിക്കുകയാണ് നിലവിലെ ലോക അഞ്ചാം നമ്ബര്‍ താരമായ ഫെഡറര്‍. ഓപ്പണ്‍ കാലത്തെ പീറ്റ് സാം പ്രസിന്റെയും അമച്ച്വര്‍ കാലത്തെ വില്ല്യം റെന്‍ഷോയുടെയും റെക്കോഡുകളാണ് ഫെഡ് എക്‌സ്പ്രസ് പഴങ്കഥയാക്കിയത്.

ഇരുവര്‍ക്കും ഏഴ് കിരീടങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. 2003, 2004, 2005, 2006, 2007, 2009, 2012 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുന്‍പ് ഫെഡറര്‍ വിംബിള്‍ഡണ്‍ നേടിയത്. 2014 നു ശേഷം ഒരു ഗ്രാന്‍സ്ലാം ഫൈനലിലും തോറ്റിട്ടില്ല എന്ന റെക്കോഡും ഫെഡറര്‍ ഭദ്രമായി കാത്തു സൂക്ഷിച്ചു.

പുരുഷ ടെന്നിസില്‍ ഇതിഹാസ പദവിയുള്ള ഫെഡററുടെ പത്തൊന്‍പതാം ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടമാണിത്. അഞ്ച് തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള ഫെഡറര്‍ക്ക് റാഫേല്‍ നദാലിന്റെ സ്വപ്ന ലോകമായ ഫ്രഞ്ച് ഓപ്പണില്‍ ഒരിക്കല്‍ മാത്രമാണ് കിരീടം നേടാനായത്.

 

English summary
Wimbledon 2017 final Roger Federer wins historic eighth title
topbanner topbanner

More News from this section

Subscribe by Email