ന്യൂഡല്‍ഹി: പുതുവര്‍ഷരാവില്‍ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തിന് കാരണം വസ്ത്രധാരണമാണെന്ന് വാദത്തിനെതിരെ മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ട്വീറ്റ്. വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്തിനുമുള്ള അനുവാദമല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ബംഗളൂരുവിലെ സംഭവത്തില്‍ തനിക്ക് അതിയായ നിരാശയും ദുഃഖവുമുണ്ട്. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു. ബംഗളൂരുവിലെ പ്രശസ്തമായ എംജി, ബ്രിഗേഡ് റോഡുകളില്‍ 1500 ഓളം പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് സ്ത്രീകള്‍ അപമാനിക്കപ്പെട്ടത്.
ഇത്തരം അതിക്രമങ്ങള്‍ ബംഗളൂരുവില്‍ പതിവുള്ളതാണെന്നുള്ള കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ പ്രതികരണം ദേശീയ തലത്തില്‍ വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു.