Wednesday September 19th, 2018 - 4:55:am
topbanner
Breaking News

ബിസിസിഐയുടെ ക്രിക്കറ്റ് ഇയര്‍ ഓഫ് ദി പുരസ്‌കാരം കോഹ്ലിക്ക്

NewsDesk
ബിസിസിഐയുടെ ക്രിക്കറ്റ് ഇയര്‍ ഓഫ് ദി പുരസ്‌കാരം കോഹ്ലിക്ക്

മുംബൈ: 2015ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐ പുരസ്‌കാരം ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്.അഞ്ചിന് മുംബൈയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.27കാരനായ വിരാട് കോഹ്‌ലി എം.എസ് ധോണിയില്‍ നിന്നാണ് ടെസ്റ്റ് ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തത്.

ആസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു ധോണി തന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് വിരാടിന് നായകസ്ഥാനം ഏറ്റെടുക്കേണ്ടിവരികയായിരുന്നു. കോഹ്ലിക്കു കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്.22 വര്‍ഷത്തിനുശേഷം ശ്രീലങ്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്നത് കോഹ്‌ലിയുടെ കീഴിലാണ്. ഒമ്പത് വര്‍ഷമായി വിദേശ മണ്ണില്‍ പരമ്പര അടിയറവ് പറഞ്ഞിട്ടില്ലെന്ന ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡും ഇന്ത്യ തകര്‍ത്തു.

ഈയിടെ അവസാനിച്ച ടെസ്റ്റ് പരമ്പരയിലാണ് ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചത്. മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള എം.എ. ചിദംബരം അവാര്‍ഡിനായി മൈഥിലി രാജിനെ തെരഞ്ഞെടുത്തു. മുന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനിക്ക് സമഗ്ര സംഭാവനക്കുള്ള കേണല്‍ സി.കെ നായിഡു ട്രോഫി നല്‍കും.

 

English summary
Virat Kohli named BCCI Cricketer of the Year
topbanner

More News from this section

Subscribe by Email