Thursday November 15th, 2018 - 11:53:am
topbanner

ജീവിക്കുന്നത് സ്വപ്ന ലോകത്തല്ല ; കൊഹ്ലി മാധ്യമങ്ങളോട് ചൂടാകാന്‍ കാരണമിത്

suji
ജീവിക്കുന്നത് സ്വപ്ന ലോകത്തല്ല ; കൊഹ്ലി മാധ്യമങ്ങളോട് ചൂടാകാന്‍ കാരണമിത്

സൗത്ത് ആഫ്രിക്കക്കെതിരെ ഒടുവിലെ ഏകദിനവും വിജയിച്ച് അഭിമാന നേട്ടവുമായി ഇന്ത്യയെത്തുകയാണ്. മാധ്യമങ്ങളുമായി ഇന്ത്യന്‍ ക്യാപ്റ്റന്റെ ബന്ധം മോശമാക്കിയത് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയിലൂടെയാണ്.

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ തോറ്റ ഇന്ത്യ മൂന്നാം മത്സരത്തില്‍ വിജയിച്ച് ആശ്വാസ ജയം നേടിയിരുന്നു. ഇതോടെ വിദേശ പിച്ചിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മാധ്യമങ്ങള്‍ രംഗത്തെത്തി. എന്നാല്‍ ഏകദിന പരമ്പര ആരംഭിച്ചതോടെ വിമര്‍ശകരുടെ വായടപ്പിച്ച് ഇന്ത്യ മികച്ച പ്രകടം കാഴ്ചവെച്ചു. പരമ്പര വിജയം നേടിയതോടെ മാധ്യമങ്ങള്‍ക്കെതിരെ തന്റെ ദേഷ്യം തുറന്നു പ്രകടിപ്പിച്ചൂ ക്യാപ്റ്റന്‍.

വിദേശ മണ്ണിലെ ഏറ്റവും വലിയ വിജയമെന്ന് ഈ പരമ്പരയെ വിശേഷിപ്പിക്കാമോയെന്ന ചോദ്യത്തിന് വിരാട് നല്‍കിയ മറുപടി ഇതായിരുന്നു 'അതൊക്കെ നിങ്ങള്‍ പറയേണ്ട കാര്യമാണ്. കാരണം ഒരുമാസം മുന്‍പ് വരെ ഞങ്ങള്‍ വളരെ മോശം ടീമായിരുന്നല്ലോ. ഇപ്പോള്‍ ഈ ചോദ്യങ്ങളില്‍ കാര്യമില്ല. ഞങ്ങള്‍ കളിയില്‍ മാത്രമാണ് ശ്രദ്ധിച്ചത്. ഇത് വലിയ വിജയമാണോയെന്നല്ല, ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നത്. ഓരോ മത്സരവും വിജയിക്കാന്‍ ശ്രമിക്കുകയാണ്'. വിരാട് പറഞ്ഞു.

ഈ മത്സരത്തെക്കുറിച്ച് വിമര്‍ശിച്ച് എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ അത് തന്നെ ചെയ്യും. പക്ഷെ ഞങ്ങള്‍ 120% നല്‍കി യത്‌നിക്കും. ഞങ്ങളുടെ ജോലി തലക്കെട്ടില്‍ സ്ഥാനം പിടിക്കലല്ല, ക്രിക്കറ്റ് കളിക്കുകയാണ്, വിരാട് കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ആദ്യ രണ്ട് ടെസ്റ്റില്‍ തോറ്റപ്പോള്‍ 90% പേരും ഞങ്ങളെ എഴുതിത്തള്ളി. ഇപ്പോള്‍ അന്ന് പത്രസമ്മേളനം നടത്തിയ മുറിയില്‍ തന്നെ തിരിച്ചെത്തി. വിജയത്തിന് ശേഷം പ്രശംസ ലഭിക്കുന്നതില്‍ വലിയ കാര്യമില്ല. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല, ക്യാപ്റ്റന്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി

 

Read more topics: kohli, media, south africa
English summary
Virat Kohli fires at media again says cant live in dreamland
topbanner

More News from this section

Subscribe by Email