Thursday March 21st, 2019 - 7:19:am
topbanner
topbanner

ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി പുറത്തിറക്കി

NewsDesk
ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി പുറത്തിറക്കി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി. കായിക ഉല്‍പ്പന്ന നിര്‍മാതാക്കളായ നൈക്ക് ആണ് പുതിയ ജേഴ്‌സി അണിയിച്ചൊരുക്കിയിരിക്കുന്നത്. പുരുഷ-വനിതാ ടീമുകള്‍ക്കായാണ് ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.
മാര്‍ച്ചില്‍ നടക്കുന്ന ട്വന്റിട്വന്റി മത്സരത്തില്‍ പുതിയ ജേഴ്‌സിയിലാണ് ടീം ഇന്ത്യ ഇറങ്ങുക.

ഈ മാസം ആറ് മുതലാണ് നൈക്ക് കമ്പനി ഇന്ത്യന്‍ ടീമിന്റെ ഒഫിഷ്യല്‍ സ്‌പോണ്‍സേര്‍സ് ആയി ചുമതലയേല്‍ക്കുന്നത്. മിനി കോളറും നൈക്കിന്റെ ഒഫിഷ്യല്‍ മാര്‍ക്കായ ടിക്ക് ചിഹ്നവും നെഞ്ചില്‍ വലതു ഭാഗത്തായുള്ള ഓറഞ്ച് വരകളുമാണ് പുതിയ ജേഴ്‌സിയിലെ പ്രകടമായ മാറ്റം.

ആരാധകര്‍ക്കായുള്ള കിറ്റുകള്‍ ഉടന്‍ തന്നെ നൈക്ക് റീട്ടെയില്‍ ഷോപ്പുകളിലും വെബ് സൈറ്റുകളിലും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. മാര്‍ച്ച് 15ന് ആണ് ഇന്ത്യന്‍ ടീം പുതിയ ജേഴ്‌സിയില്‍ ഔദ്യോഗികമായി കളത്തിലിറങ്ങുക.

ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരായ സ്റ്റാര്‍ ഇന്ത്യയുടെ ലോഗോ പഴയ വലിപ്പത്തില്‍ത്തന്നെ ജേഴ്‌സിയിലുണ്ട്. നൈക്കിന്റെ ഒഫിഷ്യല്‍ മാര്‍ക്കായ ടിക്ക് ചിഹ്നവും വലതുഭാഗത്തുള്ള ഓറഞ്ചു നിറവുമാണ് പുതിയതായി ചേര്‍ത്തിരിക്കുന്നത്.

സീരിയല്‍ നടി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ചു: സുഹ്യത്ത് അറസ്റ്റില്‍

സോളാര്‍ സമരത്തിനിടെ പ്രശ്‌നക്കാരിയായ സന്ധ്യയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യ നിയമനം

ജഗദീഷിന്റെ സ്ഥാനാര്‍ഥിത്വം; കെട്ടിയിറക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

വിമാന അവശിഷ്ടം കണ്ടെത്തി; കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം

Viral News

Read more topics: Team, India, jersey, cricket
English summary
Team India's new jersey launched 2016
topbanner

More News from this section

Subscribe by Email