Friday March 22nd, 2019 - 4:09:am
topbanner
topbanner

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ അശ്വിന്‍ ഒന്നാമത്

NewsDesk
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ അശ്വിന്‍ ഒന്നാമത്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൗണ്‍സില്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ ബൗളര്‍ ആര്‍. അശ്വിന്‍ ഒന്നാം സ്ഥാനത്ത്. 1973നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. 2009 മുതല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്‌നിനെയാണ് അശ്വിന്‍ പിന്നിലാക്കിയത്.

ഈ വര്‍ഷം മാത്രം ഒമ്പത് ടെസ്റ്റുകളില്‍ നിന്നായി 62 വിക്കറ്റുകള്‍ എറിഞ്ഞിട്ടാണ് ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് അശ്വിന്‍ ഉയര്‍ന്നത്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.ബോക്‌സിങ് ഡേ ടെസ്റ്റുകളുടെ സമാപനത്തിന് പിന്നാലെയാണ് ഐസിസി ഏറ്റവും പുതിയ റാങ്കിങ് പ്രസിദ്ധീകരിച്ചത്.

ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ നാല് പോയിന്റുകള്‍ക്ക് അശ്വിനു പിന്നിലായി രണ്ടാം സ്ഥാനത്തുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്), യാസിര്‍ ഷാ (പാക്കിസ്ഥാന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്), രവീന്ദ്ര ജഡേജ (ഇന്ത്യ), ട്രന്‍ഡ് ബോള്‍ട്ട് (ന്യൂസിലന്‍ഡ്), ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ), വെര്‍നോണ്‍ ഫിലാന്‍ഡര്‍ (ദക്ഷിണാഫ്രിക്ക), ടിം സൗത്തി (ന്യൂസിലന്‍ഡ്) എന്നിവര്‍ യഥാക്രമം മൂന്ന് മുതല്‍ 10 വരെയുള്ള ബൗളര്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.

Viral News

English summary
R Ashwin ICC's No. 1 Test bowler
topbanner

More News from this section

Subscribe by Email