Wednesday May 23rd, 2018 - 9:13:am
topbanner

ശൈത്യകാല ഒളിംപിക്‌സിലെ വെള്ളാരംകണ്ണുകാരി അനസ്‌തേഷ്യ; ഈ കണ്ണില്‍ തീയോ

suji
 ശൈത്യകാല ഒളിംപിക്‌സിലെ വെള്ളാരംകണ്ണുകാരി അനസ്‌തേഷ്യ; ഈ കണ്ണില്‍ തീയോ

ഓപ്പറേഷന് മുന്‍പ് രോഗികളുടെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്നത് അനസ്‌തേഷ്യയാണ്. ശൈത്യകാല ഒളിംപിക്‌സ് ആരാധകര്‍ ഇപ്പോള്‍ അനസ്‌തേഷ്യ മൂലം മയക്കത്തിലാണ്. റഷ്യക്കാരിയായ കര്‍ളര്‍ അനസ്‌തേഷ്യ ബ്രിസ്ഗലോവയുടെ കാര്യമാണ് ഈ പറഞ്ഞുവരുന്നത്. ഐസില്‍ സമര്‍ത്ഥമായി തെന്നിനീങ്ങുന്ന വെള്ളാരംകണ്ണുള്ള 25കാരി ആരാധകരുടെ ഹൃദയത്തിലേക്കാണ് തെന്നിനീങ്ങിയത്.

ശൈത്യകാല ഒളിംപിക്‌സില്‍ വലിയ ആരാധകര്‍ ഇല്ലാതിരുന്ന മത്സര ഇനമാണ് കര്‍ലിംഗ്. എന്നാല്‍ ഒരു മോഡലിന്റെ ഗുണവിശേഷങ്ങളുള്ള അനസ്‌തേഷ്യ കളത്തിലിറങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മത്സര ഇനത്തിലെ മികവിന് പുറമെ കണ്ണില്‍ നിന്നും തീപാറുന്ന നോട്ടമാണ് അനസ്‌തേഷ്യയ്‌ക്കെന്നാണ് ആരാധകരുടെ സ്തുതി.

ലോകത്തിലെ ഏറ്റവും വലിയ സുന്ദരികളായ അഡ്രിയാന ലിമ, മെഗാന്‍ ഫോക്‌സ്, ആഞ്ചലീന ജൂലി തുടങ്ങിയ താരങ്ങളുമായാണ് ആരാധകര്‍ അനസ്‌തേഷ്യയെ താരതമ്യം ചെയ്യുന്നത്. കര്‍ലിംഗ് പങ്കാളിയായ അലക്‌സാണ്ടര്‍ ക്രുഷെല്‍നിറ്റ്‌സ്‌കിയെ വിവാഹം കഴിച്ച അനസ്‌തേഷ്യ 2016ല്‍ സ്വീഡനില്‍ നടന്ന ലോക മിക്‌സഡ് ഡബിള്‍സ് കര്‍ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയിരുന്നു.

 

English summary
She looks like a freaking model': Winter Olympics fans go wild for Russian curler

More News from this section

Subscribe by Email