Thursday November 15th, 2018 - 1:17:am
topbanner

ഓസ്‌ട്രേലിയ ഓപ്പന്‍സില്‍ വീനസിനെ തകര്‍ത്ത് സെറീന

rajani
ഓസ്‌ട്രേലിയ ഓപ്പന്‍സില്‍ വീനസിനെ തകര്‍ത്ത് സെറീന

മെല്‍ബണ്‍: കരിയറിലെ 23-ാം ഗ്രാന്‍സ്ലാം കിരീടം നേടി സെറീനാ വില്യംസിന് ചരിത്രം കുറിച്ചു. ഓസ്‌ട്രേലിയ ഓപ്പന്‍സില്‍ വീനസ് വില്യംസിനെ 6-4, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സെറീന ചരിത്രം കുറിച്ചത്. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ്സ്ലാം കിരീടം എന്ന റെക്കോര്‍ഡാണ് സെറീന മറികടന്നത്.

ആധുനിക ടെന്നിസില്‍ ഏറ്റവുമധികം ഗ്രാന്‍സ്‌ലാം നേടുന്ന താരമെന്ന നേട്ടവും ഇതോടെ സെറീനയ്ക്കായി.സെറീനയും വീനസും നേര്‍ക്കുനേര്‍ വന്ന ഒന്‍പതാം ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഇത്. 2009ല്‍ വിമ്പിള്‍ഡന്‍ ഫൈനലിലാണ് അവസാനമായി ഇരുവരും നേര്‍ക്കുനേര്‍ വന്നത്.

വീനസ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അവസാനമായി കളിച്ചതും അന്നാണ് ക്രൊയേഷ്യന്‍ താരം മിര്‍ജാന ലൂസിച്ച് ബറോണിയ്‌ക്കെതിരെ അനായാസ ജയത്തോടെയാണ് മുപ്പത്തിയഞ്ചുകാരിയായ സെറീന ഫൈനലില്‍ കടന്നത്.

 

English summary
Serena Williams beats Venus in Australian Open final
topbanner

More News from this section

Subscribe by Email