Monday February 18th, 2019 - 3:52:am
topbanner

സെറീന വില്യംസിന്‌ മംഗല്യം

NewsDesk
സെറീന വില്യംസിന്‌ മംഗല്യം

ന്യൂയോർക്ക്: ടെന്നീസ് താരം സെറീന വില്യംസ് വിവാഹിതയാകുന്നു. സോഷ്യൻ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റിന്റെ സഹ സ്‌ഥാപകൻ അലക്സിസ് ഒഹാനിയൻ ആണു വരൻ. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. സെറീന തന്നെയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. എന്നാൽ വിവാഹം എന്നാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

റെഡിറ്റിൽ വിവാഹാഭ്യർഥനകളെ സംബന്ധിക്കുന്ന കഥകൾ പങ്കുവെയ്ക്കുന്ന ഫോറത്തിലാണ് വിവാഹിതയാകാൻ പോകുന്ന കാര്യം സെറീന പുറംലോകത്തെ അറിയിച്ചത്. ഒഹാനിയൻ വിവാഹാഭ്യർഥന നടത്തിയത് അടക്കമുള്ള സംഭവങ്ങൾ കവിതയുടെ രൂപത്തിലാണ് താരം അവതരിപ്പിച്ചത്. തങ്ങൾ ആദ്യമായി കണ്ടുമുട്ടിയ റോമിൽ വച്ച് ഒഹാനിയൻ വിവാഹാഭ്യർഥന നടത്തുകയായിരുന്നുവെന്ന് സെറീന കുറിപ്പിൽ പറയുന്നു.

സെറീനയും ഒഹാനിയനും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിക്കാതെ പ്രണയം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

Viral News

English summary
Serena Williams Engaged to Reddit Co-Founder Alexis Ohanian
topbanner

More News from this section

Subscribe by Email