Tuesday October 23rd, 2018 - 10:58:am
topbanner
Breaking News

കളി തോറ്റാല്‍ നീയും പുറത്തിരിക്കണം ; ടീം സെലക്ഷനില്‍ കൊഹ്ലിയെ വിമര്‍ശിച്ച് സേവാഗ്

suji
കളി തോറ്റാല്‍ നീയും പുറത്തിരിക്കണം ; ടീം സെലക്ഷനില്‍ കൊഹ്ലിയെ വിമര്‍ശിച്ച് സേവാഗ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സെലക്ഷനില്‍ ക്യാപ്റ്റന്‍ കൊഹ്ലിയ്‌ക്കെതിരെ മുന്‍ താരം സേവാഗ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോറ്റാല്‍ അദ്ദേഹം സ്വയം പുറത്തുപോകണമെന്ന് സേവാഗ് പറഞ്ഞു.

നല്ല ഫോമിലുള്ള ഭുവനേശ്വറിനെ ഒഴിവാക്കിയതിന് ഒരു ന്യായീകരണവുമില്ല. ഒരു കളിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ധവാനെ ടീമില്‍ നിന്ന് കൊഹ്ലി പുറത്താക്കിയിരിക്കുകയാണ്. ഭുവനേശ്വറിന്റെ കാര്യത്തില്‍ ഒരു കാരണം പോലുമില്ല. രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ മൂന്നാം ടെസ്റ്റില്‍ കൊഹ്ലി കളിക്കാതെ പുറത്തിരിക്കണമെന്ന് സേവാഗ് പറഞ്ഞു.

ഭുവിയെ പുറത്തിരുത്തിയ തീരുമാനം ശരിയല്ലെന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്ന നടപടിയാണിതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.നേരത്തെ ഗവാസ്‌കറും വലിയ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

 

English summary
Sehwag against kohlis team selection
topbanner

More News from this section

Subscribe by Email