Tuesday September 18th, 2018 - 11:17:pm
topbanner
Breaking News

സാനിയ സഖ്യം ചരിത്രമെഴുതി

NewsDesk
സാനിയ സഖ്യം ചരിത്രമെഴുതി

സിഡ്‌നി: സിഡ്‌നി ഓപ്പണില്‍ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ചരിത്ര വിജയം. സമിയില്‍ റലുക ഒലാരു-യാരോസ്‌ലാവ ഷെവഡോവ സഖ്യത്തെ പരാജയപ്പെടുത്തി സാനിയ സഖ്യം സിഡ്‌നിയില്‍ ചരിത്രം സൃഷ്ടിച്ചു.

വനിതാ ഡബ്ള്‍സ് ടെന്നിസില്‍ തുടര്‍ച്ചയായ 29ാം ജയം നേടി 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇന്തോസ്വിസ് എക്‌സ്പ്രസ് തകര്‍ത്തത്. സെമിയില്‍ റൊമാനിയയുടെ റലൂക ഒലാരു കസാക്കിസ്ഥാന്റെ യാരോസ്ലാവ ഷ്വെഡോവ സഖ്യത്തെയാണ് ഇവര്‍ വീഴ്ത്തിയത്. സ്‌കോര്‍: 46, 63, 108.കഴിഞ്ഞ വര്‍ഷം രണ്ട് ഗ്രാന്‍ഡ്‌സ്‌ലാമുള്‍പ്പെടെ ഒമ്പതു ഡബിള്‍സ് കിരീടങ്ങള്‍ സാനിയ സഖ്യം സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഡബിള്‍സ് താരങ്ങളായി ഇരുവരെയും അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍വെല്‍സ്, മയാമി, ചാള്‍സ്ടണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍, ഗ്വാന്‍ഷു ഓപ്പണ്‍, വുഹാന്‍ ഓപ്പണ്‍, ബെയ്ജിംഗ് ഓപ്പണ്‍, 2015ലെ ഡബ്ല്യുടിഒ ഫൈനല്‍സ്, ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍ എന്നീ കിരീടങ്ങളാണ് സാനിയ- ഹിംഗിസ് സഖ്യം ഇതുവരെ നേടിയത്.

 

English summary
Sania-Martina win 29th consecutive match
topbanner

More News from this section

Subscribe by Email