Wednesday November 21st, 2018 - 9:26:am
topbanner

നല്ല നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായി ക്രിക്കറ്റ് ഇതിഹാസം

NewsDesk
നല്ല നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായി ക്രിക്കറ്റ് ഇതിഹാസം

ന്യൂഡല്‍ഹി : ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നും ആരാധകര്‍ക്ക് ഹരമാണ്. 2015 ല്‍ ഇതിഹാസം ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും മറ്റ് കായിക വിനോദനങ്ങളുമായി ആരാധകര്‍ക്കിടയില്‍ അദ്ദേഹം എപ്പോഴും നിറഞ്ഞ് നിന്നിരുന്നു. ലോകകപ്പ് ക്രിക്കറ്റില്‍ ബ്രാന്‍ഡ് അംബാസിഡറായും അമെരിക്കയില്‍ നടന്ന വിരമിച്ച ക്രിക്കറ്റ് താരങ്ങളുടെ ട്വന്റി20യിലും കഴിഞ്ഞ വര്‍ഷം അദ്ദേഹം ശ്രദ്ധേയനായി. രാജ്യസഭയില്‍ ആദ്യ ചോദ്യം ചോദിച്ചതും ഐഎസ്എല്ലില്‍ നിറസാന്നിധ്യമായിരുന്നതും കഴിഞ്ഞവര്‍ഷം തന്നെ.

കഴിഞ്ഞ വര്‍ഷത്തേക്കൊരു തിരിഞ്ഞുനോട്ടമെന്നോണം വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇതിഹാസ താരം. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് അദ്ദേഹം ഇത് ആരാധകര്‍ക്കായി നല്‍കിയിരിക്കുന്നത്. നല്ലൊരു പുതുവര്‍ഷവും അദ്ദേഹം ആശംസിക്കുന്നുണ്ട്. പോയവര്‍ഷം സച്ചിന്‍ നോക്കി കാണുന്നത് ഒരുക്കൂട്ടം നല്ല നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.

 

Wishing you all a fantastic 2016 that is full of great achievements and amazing experiences. It is an eventful chapter waiting to be written. Happy New Year!

Posted by Sachin Tendulkar on Thursday, December 31, 2015

 

English summary
Sachin Tendulkar wishes fans 'Happy New Year 2016 through warming video
topbanner

More News from this section

Subscribe by Email