Thursday November 15th, 2018 - 8:15:pm
topbanner

അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച പ്രണയം പരസ്യമാക്കി.തിനെ കുറിച്ച് സഞ്ജു പറയുന്നതിങ്ങനെ…

RA
അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച പ്രണയം പരസ്യമാക്കി.തിനെ കുറിച്ച് സഞ്ജു പറയുന്നതിങ്ങനെ…

അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ചിരുന്ന പ്രണയം പരസ്യമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഫേസ്ബുക്കില്‍ കൂടി തന്റെ ജീവിതസഖിയാകാനൊരുങ്ങുന്ന ചാരുവിനെ സഞ്ജു ഏവര്‍ക്കും പരിചയപ്പെടുത്തിയത്. ഏകദേശം അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് എന്റെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടി ഇതാണെന്ന് ലോകത്തോട് വിളിച്ചു പറയാനും ഇവള്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുവാനും എനിക്കു കഴിഞ്ഞത്.

ഞങ്ങള്‍ ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുണ്ടെങ്കിലും പരസ്യമായി ഒരുമിച്ചു നടക്കുവാന്‍ ഞങ്ങള്‍ക്ക് ഇന്നുവരെ സാധിച്ചിരുന്നില്ല.  ‘2013 ഓഗസ്റ്റ് ഇരുപത്തിരണ്ടിന് രാത്രി 11:11ന് ഞാന്‍ ‘ഹായ്’ എന്ന് ചാരുവിനു മെസേജ് അയച്ചു.അന്ന തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുളള ബന്ധം.

ഈ ബന്ധത്തിന് സന്തോഷത്തോടെ സമ്മതം മൂളിയ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. ചാരുവിനെ പോലെ ഒരാളെ ജീവിതസഖിയായി ലഭിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമാണ്. എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം’. സഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

Read more topics: SANJU, LOVE, STORY
English summary
SANJU LOVE STORY
topbanner

More News from this section

Subscribe by Email