Wednesday October 17th, 2018 - 10:58:am
topbanner
Breaking News

വിവാഹിതയായത് ഇന്ത്യയെയും പാകിസ്ഥാനെയും ഒന്നിപ്പിക്കാനല്ലെന്ന് സാനിയ മിര്‍സ

RA
വിവാഹിതയായത് ഇന്ത്യയെയും പാകിസ്ഥാനെയും ഒന്നിപ്പിക്കാനല്ലെന്ന് സാനിയ മിര്‍സ

ഇന്ത്യയെയും പാകിസ്ഥാനെയും ഒരുമിപ്പിക്കാനാണ് താൻ വിവാഹിതയായത് എന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എച്ച്ടി ബ്രഞ്ച് ഫോട്ടോഷൂട്ടിനും അഭിമുഖത്തിനുമായി എത്തിയപ്പോഴാണ് സാനിയ ഇക്കാര്യം പറഞ്ഞത്.‘ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷുഐബും വിവാഹിതരായത് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാനാണെന്നാണ്. അത് സത്യമല്ല.

ഞാന്‍ പാകിസ്ഥാനില്‍ പോയപ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന സ്നേഹം വളരെ വലുതാണ്. വര്‍ഷത്തിലൊരിക്കല്‍ ഷുഐബിന്റെ മാതാപിതാക്കളെ കാണാന്‍ ഞാന്‍ അവിടെ പോകാറുണ്ട്. ആ രാജ്യത്തെ ആളുകള്‍ മുഴുവന്‍ ബാബി എന്നാണ് എന്നെ വിളിക്കുന്നത്, അവര്‍ തരുന്ന ബഹുമാനവും വളരെ വലുതാണ്. എനിക്കുറപ്പാണ് അത് എന്നോടുള്ള സ്നേഹമല്ല, ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന എന്റെ ഭര്‍ത്താവിനോടുള്ള സ്നേഹമാണ്.

ഷുഐബ് ഇവിടെ വരുമ്പോഴും സംഭവിക്കുന്നത് അതാണ്. ഷുഐ്ബിനെ നമ്മുടെ നാട്ടിലെ ആളുകളുടെ സ്നേഹവും ബഹുമാനവും ലഭിക്കുന്നു’ സാനിയ പറഞ്ഞു.’ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊരു പേടി തോന്നി. കാരണം ആദ്യ മൂന്ന് മാസത്തില്‍ വളരെ സൂക്ഷിക്കണമായിരുന്നല്ലോ, ആ സമയത്തൊക്കെ ഞാന്‍ കഠിനാധ്വാനം ചെയ്ത് പരിശീലനം നടത്തുകയായിരുന്നു. അതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടായില്ല എന്ന അറിഞ്ഞപ്പോള്‍ ഞാന്‍ കുറച്ച്് ശാന്തമായി. ഗര്‍ഭധാരണത്തിന് ശേഷമുള്ള സാനിയയുടെ ആദ്യ ഫോട്ടോഷൂട്ടും അഭിമുഖവുമായിരുന്നു ഇത്.

Read more topics: SANIA MIRZA, PHOTO, SHOOT
English summary
SANIA MIRZA PHOTO SHOOT
topbanner

More News from this section

Subscribe by Email