Thursday November 15th, 2018 - 4:03:pm
topbanner

റൊണാള്‍ഡീന്യോ കോഴിക്കോട് എത്തുന്നു

NewsDesk
റൊണാള്‍ഡീന്യോ കോഴിക്കോട് എത്തുന്നു

കോഴിക്കോട്: മുന്‍ ലോക ഫുട്‌ബോളര്‍ ബ്രസലിന്റെ റൊണാള്‍ഡീന്യോ കോഴിക്കോട്ടെത്തുന്നു. ഫിബ്രവരി അഞ്ചുമുതല്‍ 21 വരെ കോഴിക്കോട് നടക്കുന്ന നാഗ്ജി ഫുട്‌ബോള്‍ സംഘാടകരുടെ ക്ഷണമനുസരിച്ചാണ് റൊണാള്‍ഡീന്യോ കോഴിക്കോട് എത്തുന്നത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായാണ് റൊണാള്‍ഡീന്യോ എത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും പ്രമുഖ ക്ലബ്ബുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കാനെത്തുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ്. സ്‌റ്റേഡിയത്തിലാണ് ഫുട്‌ബോള്‍ മാമാങ്കം.

കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷനും സൗദിയിലെ പ്രമുഖ സ്‌പോര്‍ട്‌സ് കമ്പനിയായ മോണ്ടിയാല്‍ എല്‍.എല്‍.പിയും ചേര്‍ന്നാണ് ടൂര്‍ണമെന്റ് നടത്തുന്നത്. യൂറോപ്പ്, തെക്കെ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള ടീമുകളോടൊപ്പം ഇന്ത്യന്‍ ക്ലബ്ബ് ടീമും അടക്കം എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

അന്തര്‍ദേശീയ ക്ലബ്ബ് ടീമുകള്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യടൂര്‍ണമെന്റായിരിക്കും ഇതെന്ന് മോണ്ടിയാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ചെയര്‍മാന്‍ ഹിഫ്‌സു റഹ്മാന്‍, കെ.ഡി.എഫ്.എ. സെക്രട്ടറി പി.ഹരിദാസ്, എ. പ്രദീപ്കുമാര്‍ എം.എല്‍.എ. എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

English summary
Ronaldinho ambassador for Nagjee tournament
topbanner

More News from this section

Subscribe by Email