Wednesday November 14th, 2018 - 7:09:am
topbanner

171 നോട്ടൗട്ട്; 37 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ

NewsDesk
171 നോട്ടൗട്ട്; 37 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 171 റണ്‍സെടുത്ത രോഹിത് ശര്‍മ 37 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍വെച്ച് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറിനുടമയാണ് ഇനി രോഹിത്.

1979ല്‍ വിവ് റിച്ചാഡ്‌സ് നേടിയ 159 റണ്‍സ് എന്ന റെക്കോര്‍ഡാണ് രോഹിത് ശര്‍മ മറികടന്നത്. 163 പന്തില്‍ 13 ഫോറുകളും ഏഴു സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.

രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 3 വിക്കറ്റിന് 309 റണ്‍സെടുത്തു. വിരാട് കോലി 91 റണ്‍സെടുത്തു പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ രോഹിത്തും കോലിയും ചേര്‍ന്നു നേടിയ 207 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറ പാകിയത്.

English summary
rohit erased sir vivian richards
topbanner

More News from this section

Subscribe by Email