Saturday September 22nd, 2018 - 2:52:pm
topbanner

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തിയ വൃദ്ധന്‍

suji
 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തിയ വൃദ്ധന്‍

റോജര്‍ ഫെഡററെ ഒരു വൃദ്ധനെന്ന് വിളിക്കാമോ? കളിക്കളത്തിലെ ഫെഡററുടെ കളി കണ്ടവരൊന്നും അങ്ങിനെ വിളിക്കില്ലെങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചരിത്രപ്രകാരം അദ്ദേഹം ഒരു കാരണവര്‍ തന്നെയാണ്.

രണ്ടാം സീഡായി കളിക്കുന്ന താരം ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുസ്‌കോസിസിനെ 6-4, 7-6, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചത്.

1977ല്‍ കെന്‍ റോസ്‌വെല്‍ ആയിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ എത്തിയ ഏറ്റവും പ്രായമേറിയ കളിക്കാരന്‍. ഇദ്ദേഹത്തെ മറികടന്നാണ് ഫെഡറര്‍ ആ കിരീടം കരസ്ഥമാക്കിയത്. ഇത് 14ാം തവണയാണ് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. 36ാം വയസ്സിലും റോജര്‍ ഫെഡററുടെ ജൈത്രയാത്ര തുടരുകയാണ്.

 

English summary
Roger Federer oldest man to reach Australian Open quarters since 1977
topbanner

More News from this section

Subscribe by Email