Saturday April 21st, 2018 - 9:29:am
topbanner

റാഞ്ചിയില്‍ ഓസ്ട്രേലിയയും ഇന്ത്യയും സമനിലയില്‍

rajani
റാഞ്ചിയില്‍ ഓസ്ട്രേലിയയും ഇന്ത്യയും സമനിലയില്‍

റാഞ്ചി: മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ സമനില പിടിച്ചു. പീറ്റര്‍ ഹാന്‍ഡ്കോമ്പിന്റെയും ഷോണ്‍ മാര്‍ഷിന്റെയും കരുത്തിലാണ് ഓസീസ് സമനില പിടിച്ചത്. 152 റണ്‍സിന്റെ കടവുമായി രണ്ടാംഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ രണ്ട് വിക്കറ്റ് തുടക്കത്തില്‍ തന്നെ വീഴ്ത്തി.

ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയം മണത്തെങ്കിലും അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച മാര്‍ഷും ഹാന്‍ഡ്കോമ്പും ചേര്‍ന്ന് ഓസീസിനെ കരകയറ്റുകയായിരുന്നു. 124 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.രണ്ടു വിക്കറ്റിന് 23 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനത്തില്‍ ബാറ്റിങ് ആരംഭിച്ച ഓസീസ് രണ്ടുവിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായി.

എന്നാല്‍ പിന്നാലെ എത്തിയ സ്മിത്തും റെന്‍ഷായും പുറത്താകുകയായിരുന്നു. 15 റണ്‍സെടുത്ത റെന്‍ഷായെ ഇഷാന്ത് മടക്കിയപ്പോള്‍ 21 റണ്‍സെടുത്ത സ്മിത്തിനെ ജഡേജ തിരിച്ചയക്കുകയായിരുന്നു.എന്നാല്‍ പിന്നാലെ എത്തിയ ഹാന്‍ഡ്കോമ്പും മാര്‍ഷും ചേര്‍ന്ന് ഓസിസിനെ നയിച്ചു. മാര്‍ഷിനെ ജഡേജ പുറത്താക്കിയെങ്കിലും ടെസ്റ്റ് അപ്പോഴേക്കും സമനിലയുടെ ട്രാക്കില്‍ എത്തിയിരുന്നു.

 

Read more topics: Ranchi Test, Australia, india
English summary
Ranchi Test Australia india

More News from this section

Subscribe by Email