topbanner
Tuesday January 23rd, 2018 - 7:16:am
topbanner

ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കലക്ടർ

NewsDesk
ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കലക്ടർ

ഹെെദരാബാദ്: ഒളിംപിക് വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചു. ഇന്ത്യന്‍ കായിക രംഗത്ത് അഭിമാനകരമായ നേട്ടം കെെവരിച്ചതിന് പിന്നാലെ എെ.എ.എസ് റാങ്കിലുള്ള ജോലി സിന്ധുവിന് ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഇറക്കിയത്. സംസ്ഥാന ധനകാര്യമന്ത്രി യാനമാല രാമകൃഷ്ണനുഡുവാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പദവിയില്‍ നിയമിച്ച ഉത്തരവ് ഏതാനും ദിവസത്തിനുള്ളില്‍ സിന്ധുവിന് ലഭിക്കും.

നിലവില്‍ ഹൈദരാബാദിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് മാനേജരായ സിന്ധു ഡെപ്യൂട്ടി കളക്ടര്‍ പദവിയിലേക്കുയരുമ്പോൾ രാജ്യത്തെ കായിക താരങ്ങള്‍ക്കുള്ള ബഹുമതിയായാണ് കായിക ലോകം ഇതിനെ കാണുന്നത്.

Read more topics: PV Sindhu, Deputy Collector,
English summary
PV Sindhu announced as Deputy Collector
topbanner topbanner

More News from this section

Subscribe by Email