Tuesday October 23rd, 2018 - 6:45:am
topbanner
Breaking News

വിരാട് കോഹ്‌ലിയെ ഒരുപാടങ്ങ് താങ്ങിയാല്‍ ഇന്ത്യയുടെ കാര്യം തഥൈവ

suji
 വിരാട് കോഹ്‌ലിയെ ഒരുപാടങ്ങ് താങ്ങിയാല്‍ ഇന്ത്യയുടെ കാര്യം തഥൈവ

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ക്രിക്കറ്റ് പരമ്പര യഥാര്‍ത്ഥത്തില്‍ ഇന്ത്യയുമായോ അതോ വിരാട് കോഹ്‌ലിയുമായോ? സൗത്ത് ആഫ്രിക്കന്‍ പരമ്പര കണ്ടവര്‍ക്കൊന്നും ഇത് കേട്ടാല്‍ അത്ഭുതം തോന്നില്ല. വിരാട് കോഹ്‌ലിയ്‌ക്കൊപ്പം ചേര്‍ന്ന് കളിക്കുന്ന താരങ്ങള്‍ ഒന്നും തന്നെ ഇന്ത്യന്‍ ടീമില്‍ ഇല്ലെന്ന് തോന്നിപ്പോകും കളി കണ്ടാല്‍.

ശിഖര്‍ ധവാന്‍ മാത്രമാണ് ഏകദിനത്തില്‍ വിരാടിനൊപ്പം കളിക്കാന്‍ തയ്യാറായിട്ടുള്ളത്. ടെസ്റ്റ് മത്സരങ്ങളില്‍ റണ്‍ സ്‌കോര്‍ചെയ്ത ഏകതാരം ക്യാപ്റ്റന്‍ മാത്രമാണ്. അതുകഴിഞ്ഞാല്‍ പ്രഗത്ഭ ബാറ്റ്‌സ്മാന്‍മാരെ പിന്നിലാക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. സെഞ്ചൂറിയനില്‍ പാണ്ഡ്യ 93 അടിച്ചില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇതിലും മോശമാകുമായിരുന്നു.

ടെസ്റ്റില്‍ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കായി മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഏകദിനത്തില്‍ ഇന്ത്യ മേല്‍ക്കൈ നേടിയപ്പോഴും ബാറ്റിംഗ് നിര മെച്ചപ്പെട്ടില്ല. നാല് മത്സരങ്ങളില്‍ 393 റണ്‍ അടിച്ച് വിരാട് തന്നെ മുന്നില്‍. മടങ്ങിവരുമെന്ന് ധരിച്ച രോഹിത് ശര്‍മ്മ ഇപ്പോഴും പരുങ്ങലില്‍ തന്നെ. 20, 15, 0,5 എന്നിങ്ങനെയാണ് രോഹിതിന്റെ സംഭാവന.

ധവാന്‍ മാത്രമാണ് ഇക്കാര്യത്തില്‍ ആശ്വാസം. 35, 51, 76, 109 എന്നീ സ്‌കോറുകളാണ് താരം നാല് മത്സരത്തില്‍ തികച്ചത്. 90കളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മാത്രം അടിസ്ഥാനമാക്കി വിദേശത്ത് കളിക്കാന്‍ ഇറങ്ങിയ ഇന്ത്യയുടെ അവസ്ഥയാണ് ഇപ്പോള്‍. ലോകകപ്പിലേക്ക് 16 മാസം ദൂരമുള്ളപ്പോള്‍ ഒരുക്കം ഇങ്ങനെ പോയാല്‍ കാര്യം കുശാലാകും.

 

Read more topics: virat kohli, south africa, team
English summary
Overdependence on Virat Kohli does not augur well for Team India
topbanner

More News from this section

Subscribe by Email