Sunday May 26th, 2019 - 5:08:pm
topbanner
topbanner

പരിഹസിച്ചവര്‍ക്കുള്ള തന്റെ മറുപടിയാണ് മെഡലെന്ന് സാക്ഷി മലിക്

rajani
പരിഹസിച്ചവര്‍ക്കുള്ള തന്റെ മറുപടിയാണ് മെഡലെന്ന് സാക്ഷി മലിക്

ന്യൂഡല്‍ഹി : റിയോ ഒളിംപികസിലെ തന്റെ മെഡല്‍ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് ഗുസ്തിതാരം സാക്ഷിമലിക്. ഡല്‍ഹിയില്‍ ഒരു ദേശീയമാധ്യമം സംഘടിപ്പിച്ച യൂത്ത ഐക്കണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാക്ഷി.

കായികരംഗം തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. ജീവിതം അവസാനിച്ചുവെന്ന് കരുതുന്ന പരുക്കുകള്‍ ഉണ്ടായിട്ടുണ്ട്. കാല്‍മുട്ടിനു പരുക്കേറ്റ ശേഷവും തനിക്ക് ഒളിംപിക്‌സ് മെഡല്‍ നേടാന്‍ കഴിയുമെങ്കില്‍ മറ്റു കായിക താരങ്ങള്‍ക്കും അത് സാധിക്കും.

മറ്റു താരങ്ങളോടും താന്‍ ഇക്കാര്യം പറയാറുണ്ടെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.റിയോയിലേക്ക് പോകുമ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നു. എന്നാല്‍ മടങ്ങി വന്നപ്പോള്‍ ഒരു രാജ്യം മുഴുവന്‍ തന്റെ ഒപ്പം ഉണ്ടായിരുന്നെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

 

പത്തനംതിട്ടയില്‍ 13 കാരിയെ പീഡിപ്പിച്ചു വെയിറ്റിങ് ഷെഡില്‍ തളളി

പ്രണവിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ താല്‍പര്യമില്ല: പ്രിയദര്‍ശന്‍

 

 

English summary
Olympic Medal My Reply Sakshi Malik
topbanner

More News from this section

Subscribe by Email