Tuesday April 24th, 2018 - 8:17:am
topbanner

പഞ്ചാബ് നാഷണല്‍ ബാങ്ക് വിവാദം ; ബാങ്കിന്റെ അംബാസിഡര്‍ പദവി ഒഴിയാന്‍ കൊഹ്ലി

suji
പഞ്ചാബ് നാഷണല്‍ ബാങ്ക് വിവാദം ; ബാങ്കിന്റെ അംബാസിഡര്‍ പദവി ഒഴിയാന്‍ കൊഹ്ലി

പഞ്ചാബ് നാഷണല്‍ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വജ്രവ്യാപാരി നിരവ് മോദി കോടികള്‍ ലോണായി കൈക്കലാക്കിയത്. ഇക്കാര്യത്തില്‍ ബാങ്കിന്റെ ശ്രദ്ധക്കുറവ് കാരണമായി മാറിയിട്ടുണ്ടെന്ന് വെളിവായിരുന്നു. ബാങ്കിന്റെ ജനറല്‍ മാനേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്നും ഒഴിയാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.

2016ലാണ് പിഎന്‍ബി ബ്രാന്‍ഡ് അംബാസിഡറായി വിരാട് കോഹ്‌ലി സ്ഥാനമേല്‍ക്കുന്നത്. ബാങ്കില്‍ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ ക്ഷണിച്ച് കൊണ്ടായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ പിഎന്‍ബി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 16ാം വയസ്സ് മുതല്‍ താരത്തിന് ഈ ബാങ്കില്‍ സ്വന്തമായി ഒരു അക്കൗണ്ടുമുണ്ട്.

11,400 കോടിയുടെ കേസ് പൊങ്ങിവന്നതോടെ സ്വന്തം പേര് കളയേണ്ടെന്ന ചിന്തയിലാണ് വിരാട് കോഹ്‌ലിയെന്നാണ് സൂചന. പേര് മോശമാക്കാന്‍ താരം തയ്യാറല്ലത്രെ.

 

English summary
Nirav Modi fraud accusation Kohli to end ties with Punjab National Bank

More News from this section

Subscribe by Email