Sunday June 24th, 2018 - 6:31:am
topbanner
Breaking News

അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ കായിക മേള അഞ്ചു സംസ്ഥാനങ്ങളില്‍

NewsDesk
അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ കായിക മേള അഞ്ചു സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി ദേശീയ സ്‌കൂള്‍ കായികമേള അടുത്തവര്‍ഷം മുതല്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രാലയം. ജൂനിയര്‍ ,സബ്ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങള്‍ വേറെ വേറെ നടത്താനാണ് തീരുമാനം.

ഫുട്‌ബോള്‍ ,ക്രിക്കറ്റ് എന്നീ ഗെയിം ഇനങ്ങളും പ്രത്യേകം പ്രത്യേകം സംസ്ഥാനങ്ങളിലാകും നടത്തുക. കുട്ടികളിലെ കായിക ക്ഷമതയും പ്രതിഭയും കണ്ടെത്താനാണ് മേള വിഭജിക്കുന്നതെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി.

കായികമേളയുടെ ശരിയായ നടത്തിപ്പിനുവേണ്ടി കായിക മന്ത്രാലയം സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനുമായി കൈക്കോര്‍ക്കും.ജനുവരി 29നാണ് ഈ വര്‍ഷത്തെ കായിക മേള ആരംഭിക്കുന്നത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് കായിക മേളയ്ക്ക് വേദിയാകും. 

English summary
National School Games to be Organised at 4-5 venues every year

More News from this section

Subscribe by Email