topbanner
Tuesday September 26th, 2017 - 6:22:pm
topbanner

ആവേശമായി മുംബൈ ഹാഫ് മാരത്തോണ്‍: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു

suvitha
ആവേശമായി മുംബൈ ഹാഫ് മാരത്തോണ്‍: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു

മുംബൈ: ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് മുംബൈ ഹാഫ് മാരത്തോണ്‍ രണ്ടാം പതിപ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ബന്ദ്ര കുര്‍ള കോപ്ലെക്സില്‍ നിന്ന് ആരംഭിച്ച മാരത്തോണില്‍ വിവിധ വിഭാഗങ്ങളിലായി 15000ല്‍ അധികം പേര്‍ പങ്കെടുത്തു. ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് ഹാഫ് മാരത്തോണ്‍ വലിയൊരു വിജയമാണ്. കഴിഞ്ഞ വര്‍ഷത്തേത് മനോഹരമായ അനുഭവമായിരുന്നു. 2017 മികവുറ്റതായിരിയ്ക്കും എന്ന് താൻ അന്ന് തന്നെ പങ്കെടുത്തവരോട് പറഞ്ഞിരുന്നു. ഇന്ന് ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പങ്കാളിത്തവും വിജയവുമാണ് ഉണ്ടായിരിയ്ക്കുന്നതെന്ന് സച്ചിൻ പറഞ്ഞു. 

ജനങ്ങള്‍ ആരോഗ്യപരമായ ജീവിതശൈലി പിന്‍തുടരുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വരും വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട ജീവിതശൈലി പുലര്‍ത്തുന്ന ആരോഗ്യവാനായ ജനങ്ങളെ കാണാന്‍ സാധിയ്ക്കും. ശരിയായ ഫിറ്റ്നസ്സിലൂടെ സ്ഥിരതയും മെച്ചപ്പെട്ട ഫലവും നേടാന്‍ സാധിയ്ക്കും എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് മുംബൈ ഹാഫ് മാരത്തോണ്‍ രണ്ടാം പതിപ്പും വിജയകരമായി പര്യവസാനച്ചതില്‍ തങ്ങൾ സന്തുഷ്ടരാണ്.

നല്ല കാലാവസ്ഥയും മത്സരാര്‍ത്തികളുടെ അതിതാല്പര്യവും അവിശ്വസനീയമായിരുന്നു. 18നും 70നും ഇടയില്‍ പ്രായമുള്ളവര്‍ ഫിറ്റ്നസ്സിന് പ്രധാന്യം നല്‍കി പല വിഭാഗങ്ങളിലും മത്സരിച്ചു. ഈ വര്‍ഷത്തെ ജനങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് വലിയ പ്രജോതനമാണ് നല്‍കുന്നത് എന്ന് ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് സി.ഇ.ഒ വിഗ്നേഷ് ഷഹാനെ പറഞ്ഞു.

ഫിനിഷിങ്ങ് ലൈന്‍ ആദ്യം മറികടന്ന് ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് ഹാഫ് മാരത്തോണ്‍ രണ്ടാം എഡിഷനില്‍ പുരുഷ വിഭാഗത്തില്‍ ദന്യഹേഷ്വര്‍ ഒന്നാം സ്ഥാനവും ജഗ്മല്‍ രാമചന്ദര്‍ രണ്ടാം സ്ഥാനവും നേടി. 10 കിലോമീറ്റര്‍ വിഭാഗത്തില്‍ അമിത് ഒന്നും പ്രമോദ് കുമാര്‍ രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ആരതി ഒന്നാം സ്ഥാനവും അനിത റാണി രണ്ടാം നേടി. 10 കിലോമീറ്റര്‍ വിഭാഗത്തില്‍ ഗീത വാത്ഗുര്‍ ഒന്നും ചന്ദ്രവതി രാജ്വാടെ രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

English summary
Enthusiastic Mumbai Half Marathon: flagged off Sachin Tendulkar
topbanner topbanner

More News from this section

Subscribe by Email