Monday November 19th, 2018 - 3:00:pm
topbanner

ബ്ലാസ്റ്റേഴ്സിന്റെ കളി കാണാന്‍ ലാലേട്ടനെത്തി സൈനിക വേഷത്തില്‍

JB
ബ്ലാസ്റ്റേഴ്സിന്റെ കളി കാണാന്‍ ലാലേട്ടനെത്തി സൈനിക വേഷത്തില്‍

കൊച്ചി: സ്വന്തം ഗ്രൗണ്ടിലെ രണ്ടാം അങ്കത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോള്‍ ഗ്യാലറിയില്‍ അംബാസിഡര്‍ മോഹന്‍ലാലും. ഇത്തവണ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത് സൈനിക വേഷത്തിലായിരുന്നു. അതിനൊരു കാരണമുണ്ട്. ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതകളിലൊന്ന് ഇന്ന് ടീം പ്രളയത്തില്‍ കേരളത്തെ കൈ പിടിച്ചുയര്‍ത്തിയ സൈനികരെ ആദരിക്കുന്നുണ്ട്.

അതുകൊണ്ടാണ് മോഹന്‍ലാലിന്ന് സൈനിക വേഷത്തില്‍ തന്നെ കളി കാണാനെത്തിയത്. സൈനിക വേഷത്തില്‍ ഗ്രൗണ്ടിലൂടെ നടന്ന് ആരാധകരെ അഭിവാദ്യം ചെയ്യാനും ലാലേട്ടന്‍ മറന്നിരുന്നില്ല. ഇതോടെ മത്സരത്തിനായുള്ള ആവേശവും വാനോളം ഉയര്‍ന്നിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കര-വ്യോമ-നാവിക സേനാ അംഗങ്ങളെയാകും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ആദരിക്കുക.എല്ലാ ഹോം മത്സരങ്ങള്‍ക്കും മുമ്പ് പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏര്‍പ്പെട്ടവരെ ആദരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 5ന് നടന്ന ആദ്യ ഹോം മത്സരത്തില്‍ മത്സ്യ തൊഴിലാളികളെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആദരിച്ചത്.

കേരളം ഇത് വരെ കാണാത്ത പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച, സ്വന്തം ജീവന്‍ പണയം വച്ച് ജീവനുകള്‍ തിരിച്ചു പിടിച്ച, ധീര യോദ്ധാക്കളെ ആദരിക്കുന്നു, ഒക്ടോബര്‍ 20ന് നടക്കുന്ന മാച്ചിന് മുന്നോടിയായി. നന്ദിയോടെ, സ്നേഹപൂര്‍വ്വം നമുക്കവരെ സ്വാഗതം ചെയ്യാം. എന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റ്.

 

 

 

English summary
Mohanalal in military Uniform to watch blasters match
topbanner

More News from this section

Subscribe by Email