Sunday May 26th, 2019 - 2:48:am
topbanner
topbanner

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി എംഎസ് ധോണി

princy
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി എംഎസ് ധോണി

ഹൈദരാബാദ്:ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി കളിയിൽ താരമായി . ഐപിഎല്ലിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന പദവിയാണ് ഫൈനലില്‍ ധോണിയെ തേടിയെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ദിനേഷ് കാര്‍ത്തിക്കിനെ പിന്നിലാക്കിയാണ് ധോണി മികച്ച വിക്കറ്റ് കീപ്പറായത്.

ധോണി ഇതുവരെ 94 ക്യാച്ചുകളും 38 സ്റ്റമ്പിങ്ങുകളും നടത്തിയിട്ടുണ്ട്. 101 ക്യാച്ചും 30 സ്റ്റമ്പിങ്ങുമാണ് കാര്‍ത്തിക്കിനുള്ളത്.ഇതോടെ ദിനേഷ് കാര്‍ത്തിക്കിന്റെ 131 പുറത്താക്കലെന്ന റെക്കോര്‍ഡ് ധോണി മറികടക്കുകയും ചെയ്തു.ആകെ 132 പേരെയാണ് ധോണി പുറത്താക്കിയിട്ടുള്ളത് .കളിച്ച മത്സരങ്ങളിലെല്ലാം വിക്കറ്റ് കീപ്പറായത് ധോണിയുടെ റെക്കോര്‍ഡിന് വേഗംകൂട്ടി.

 

English summary
MS Dhoni is the best wicketkeeper in IPL history
topbanner

More News from this section

Subscribe by Email