topbanner
Wednesday March 29th, 2017 - 1:03:am
topbanner

ധോണി ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

NewsDesk
ധോണി ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ധോണി നാടകീയമായി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. നായക സ്ഥാനം ഒഴിയുകയാണെന്ന് ധോണി ബിസിസിഐയെ കത്തിലൂടെ അറിയിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിക്കുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ച ശേഷം ധോണി ഏദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ നായകനായി തുടരുകയായിരുന്നു. പുതിയ ക്യാപ്റ്റനു കീഴില്‍ ടീമില്‍ തുടരുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

Read more topics: MS Dhoni, captaincy
English summary
MS Dhoni gives up India's ODI and T20 captaincy
topbanner topbanner

More News from this section

Subscribe by Email