Wednesday March 20th, 2019 - 5:02:am
topbanner
topbanner

സമയം കഴിഞ്ഞെന്ന് വിധിച്ചവര്‍ക്ക് മറുപടിയുമായി ധോണിയുടെ പുതിയ റെക്കോര്‍ഡ്

suji
 സമയം കഴിഞ്ഞെന്ന് വിധിച്ചവര്‍ക്ക് മറുപടിയുമായി ധോണിയുടെ പുതിയ റെക്കോര്‍ഡ്

മഹേന്ദ്ര സിംഗ് ധോണിയൊക്കെ കളി നിര്‍ത്താറായി എന്ന് പറഞ്ഞവര്‍ക്ക് പലകുറി കളിമികവിലൂടെ മറുപടി നല്‍കിയിട്ടുണ്ട് മഹേന്ദ്ര സിംഗ് ധോണി. ഇപ്പോള്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ആ തൊപ്പിയില്‍ ചേക്കേറുകയാണ്. ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത വിക്കറ്റ്കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തം പേരിലാക്കിയത്.

സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ആദ്യ ടി20യിലാണ് ധോണി ഈ റെക്കോര്‍ഡ് കുറിച്ചത്. ഭൂവനേശ്വര്‍ കുമാറിന്റെ പന്തില്‍ റീസ ഹെന്‍ഡ്രിക്‌സിനെ പിടിച്ച് പുറത്താക്കവെയാണ് തന്റെ 275ാമത് മത്സരത്തില്‍ 134ാമത്തെ ക്യാച്ച് എടുക്കുന്നത്. 254 മത്സരങ്ങളില്‍ നിന്നും 133 ക്യാച്ചുകളുള്ള ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കാക്കാരയുടെ റെക്കോര്‍ഡാണ് ധോണി മറികടന്നത്.

വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് 227 മത്സരങ്ങളില്‍ 123 ക്യാച്ചുമായി ഇന്ത്യയുടെ ദിനേശ് കാര്‍ത്തിക്കുണ്ട്. 211 മത്സരങ്ങളില്‍ 115 ക്യാച്ചുകളുമായി പാകിസ്ഥാന്റെ കമ്രാന്‍ അക്മലും, 108 ക്യാച്ചുകളുമായി വെസ്റ്റ് ഇന്ത്യന്‍ ദിനേശ് രാംദിന്‍ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ്കീപ്പറും ധോണിയാണ്. 87 മത്സരങ്ങളില്‍ 77 പേരെയാണ് താരം പുറത്താക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത പട്ടികയില്‍ മൂന്നാമതാണ് ധോണി.

 

Viral News

Read more topics: MS Dhoni , wicketkeeper, record
English summary
MS Dhoni breaks world record for most catches by wicketkeeper
topbanner

More News from this section

Subscribe by Email