topbanner
Tuesday November 21st, 2017 - 1:38:pm
topbanner
Breaking News

2024-ലെയും 2028-ലെയും ഒളിമ്പിക്‌സ് വേദികള്‍ പ്രഖ്യാപിച്ചു

rajani v
2024-ലെയും 2028-ലെയും ഒളിമ്പിക്‌സ് വേദികള്‍ പ്രഖ്യാപിച്ചു

ലണ്ടന്‍: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി 2024-ലെയും 2028-ലെയും ഒളിമ്ബിക്‌സ് വേദികള്‍ പ്രഖ്യാപിച്ചു .ഇതുപ്രകാരം 2024-ല്‍ പാരീസിലും 2028-ല്‍ അമേരിക്കയിലെ ലോസ് ആഞ്ചലസിലും ഒളിമ്ബിക്‌സ് നടക്കും.

ഇതാദ്യമായാണ് രണ്ട് വേദികള്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡിയാണ് വേദികള്‍ പ്രഖ്യാപിച്ചത്.

ഇരു നഗരങ്ങളും ഇതു മൂന്നാം തവണയാണ് ഒളിമ്ബിക്‌സിനു വേദിയാകുന്നത്. നേരത്തെ 2024-ലേത് ലോസ് ആഞ്ചലസിലും 2028 പാരീസിലുമായിരുന്നു നടത്താന്‍ അനൗദ്യോഗിക ധാരണയായിരുന്നത്. എന്നാല്‍ പാരീസില്‍ നടന്ന ഒളിന്പിക്‌സിന്റെ നൂറാം വാര്‍ഷികം 2024ലാണെന്നതാണ് പുതിയ തീരുമാനത്തിന് കാരണമായത്.

 

English summary
Los Angeles Officially Announced as Host of 2028 Olympics
topbanner topbanner

More News from this section

Subscribe by Email