Tuesday November 13th, 2018 - 12:30:am
topbanner

ലോകഫുട്‌ബോളര്‍ മെസ്സിതന്നെ

NewsDesk
ലോകഫുട്‌ബോളര്‍ മെസ്സിതന്നെ

2015ലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. ഇത് 5ാം തവണയാണ് മെസ്സി പുരസ്‌കാരം മെസ്സി നേടുന്നത്. ഏറ്റവും കൂടുതല്‍ ബാലന്‍ ഡി ഓര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസ്സിയുടെ പേരിലാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും നെയ്മറിനെയും പിന്തള്ളിയാണ് ലയണല്‍ മെസ്സി ബാലന്‍ ഡി ഓര്‍ നേടുന്നത്.

 

ബാഴ്‌സലോണയ്ക്ക് 2015ല്‍ അഞ്ചു കിരീടങ്ങള്‍ നേടിക്കൊടുത്ത മികവാണു മെസ്സിയെ ഇത്തവണയും കിരീടത്തിനര്‍ഹനാക്കിയത്. ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാ ലിഗ, കോപ്പ ഡെല്‍ റേ എന്നിവയ്‌ക്കൊപ്പം അടുത്തിടെ ഫിഫ ക്ലബ് ലോകകപ്പും ബാഴ്‌സലോണ നേടി. 

58 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ മെസ്സി ബാഴ്‌സയ്ക്കായി അടിച്ചുകൂട്ടിയത്. അടിച്ച ഗോളുകളെക്കാള്‍ അധികം അടിപ്പിച്ച ഗോളുകളാണ് മെസ്സിയെ നേട്ടത്തിനര്‍ഹനാക്കിയത്. 61 മത്സരങ്ങളില്‍ 27 ഗോളുകള്‍ക്കും അദ്ദേഹം വഴിയൊരുക്കി. ബാഴ്‌സയില്‍ മെസ്സി-നെയ്മര്‍-സുവാരസ് സഖ്യം എതിര്‍വലയില്‍ അടിച്ചുകൂട്ടിയത് 121 ഗോളുകളായിരുന്നു. റയല്‍ മാഡ്രിഡ് മൊത്തത്തില്‍ നേടിയ ഗോളുകളേക്കാള്‍ 15 എണ്ണം കൂടുതല്‍.

 

 

 

 

Read more topics: Lionel Messi, wins
English summary
Lionel Messi wins
topbanner

More News from this section

Subscribe by Email