Friday March 22nd, 2019 - 3:51:am
topbanner
topbanner

വിജയം തേടി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍

JB
വിജയം തേടി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ആരാധകര്‍ കാത്തിരുന്ന ആവേശപ്പോരാട്ടം. ദക്ഷിണേന്ത്യന്‍ ടീമുകളായ കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗലൂരു എഫ്.സിയും തമ്മിലാണ് ഇന്നത്തെ മത്സരം. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് പോരാട്ടം.ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് ടീമുകള്‍ തമ്മിലാണ് മത്സരം. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. സ്വന്തം മണ്ണില്‍ ടീമിന്റെ ഏറ്റവും കനത്ത പരാജയമായിരുന്നു ഇത്.

ലീഗിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് ബെംഗലൂരു എഫ്.സി. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

Viral News

English summary
Kerala Blasters Vs Bengaluru fc match in kochi
topbanner

More News from this section

Subscribe by Email