Thursday February 21st, 2019 - 11:45:pm
topbanner

കേരള രഞ്ജി ടീം ക്യാപ്റ്റനെതിരെ സഹതാരങ്ങള്‍ നല്‍കിയ പരാതിയിൽ കഴമ്പില്ലെന്ന് കെസിഎ

RA
കേരള രഞ്ജി ടീം ക്യാപ്റ്റനെതിരെ സഹതാരങ്ങള്‍ നല്‍കിയ പരാതിയിൽ കഴമ്പില്ലെന്ന് കെസിഎ

കൊച്ചി: കേരള രഞ്ജി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരേ സഹതാരങ്ങള്‍ നല്‍കിയ പരാതിയിൽ കഴമ്പില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ .പരാതിക്കാരെല്ലാവരും ചേര്‍ന്ന് സച്ചിന്‍ ബേബിക്കെതിരേ ഗൂഢാലോചന നടത്തിയെന്നും കെസിഎ കണ്ടെത്തി. ഇതേതുടര്‍ന്ന് പരാതിക്കാരോട് വിശദീകരണം ചോദിക്കാനും കെസിഎ തീരുമാനിച്ചിട്ടുണ്ട്.സച്ചിന്‍ സഹതാരങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ ടീമിലെ മുതിര്‍ന്ന താരങ്ങളാണ് പരാതി കെസിഎയ്ക്ക് നല്‍കിയത്.

സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള 13പേർക്കാണ് കെസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സഞ്ജുവിന് പുറമേ അഭിഷേക് മോഹന്‍, കെ.സി.അക്ഷയ്, കെ.എം.ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ.ജഗദീഷ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, എം.ഡി.നിധീഷ്, റൈഫി വിന്‍സന്‍റ് ഗോമസ്, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ് എന്നീ കളിക്കാരായിരുന്നു പരാതിക്കാര്‍.

ടീമിലെ സഹകളിക്കാരോട് ക്യാപ്റ്റന്‍ മോശമായിട്ടാണ് പെരുമാറുന്നത്. ജയിച്ചാല്‍ ക്രെഡിറ്റ് എടുത്ത് തോറ്റാല്‍ സഹതാരങ്ങളെ സച്ചിന്‍ പഴി പറയുമെന്നും തുടങ്ങി ക്യാപ്റ്റനെതിരേ നിരവധി പരാതികള്‍ കളിക്കാന്‍ ഉന്നയിച്ചിരുന്നു. നേരത്തെ സച്ചിന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പെട്ടന്ന് ക്ഷോഭിക്കുന്നുവെന്നും താരങ്ങള്‍ പരാതി നല്‍കിയിരുന്നു. ക്യാപ്റ്റന്റെ ഇത്തരം പെരുമാറ്റങ്ങില്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുവെന്നും കെസിഎയ്ക്ക് നല്‍കിയ കത്തില്‍ താരങ്ങള്‍ പറഞ്ഞിരുന്നു.

Viral News

Read more topics: KCA, support, renji captan
English summary
KCA support renji captan
topbanner

More News from this section

Subscribe by Email