topbanner
Sunday July 23rd, 2017 - 10:08:am
topbanner

വനിതാ ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ജുലന്‍ ഗോസ്വാമി

rajani v
വനിതാ ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ജുലന്‍ ഗോസ്വാമി

ന്യൂഡല്‍ഹി: വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ എടുത്ത താരമെന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ നായിക ജുലന്‍ ഗോസ്വാമിയ്ക്ക് സ്വന്തം. ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഗോസ്വാമിയുടെ ആകെവിക്കറ്റ് നേട്ടം 181 ആയി.

ഇതോടെയാണ് ഗോസ്വാമി ചരിത്രം തിരുത്തി കുറിച്ച് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയത്. 153 മത്സരങ്ങളില്‍ നിന്നുമാണ് ഗോസ്വാമി ലോക റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കാതറിന്‍ ഫിറ്റ്സ്പാട്രിക്കിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഗോസ്വാമി മറികടന്നത്. 180 വിക്കറ്റുകളാണ് ഫിറ്റ്സ്പാട്രിക്കിന്റെ റെക്കോര്‍ഡ്.

34കാരിയായ ഗോസ്വാമി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായികയും 2007ലെ ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവുമാണ്. 2002ല്‍ ഇന്ത്യന്‍ ടീമിലെത്തിയ ഗോസ്വാമി ഫാസ്റ്റ് ബൗളറാണ്. അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

English summary
Jhulan Goswami ex-India cricket captain leading wicket taker
topbanner topbanner

More News from this section

Subscribe by Email