Wednesday October 17th, 2018 - 11:00:am
topbanner
Breaking News

ശ്രീലങ്കയെ തകര്‍ത്ത് അണ്ടര്‍ 19 ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്

JB
 ശ്രീലങ്കയെ തകര്‍ത്ത് അണ്ടര്‍ 19 ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്

അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ശ്രീലങ്കയെ 144 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക് കിരീടം. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 160 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യയുടെ ആറാം കിരീടമാണിത്. ആറ് വിക്കറ്റെടുത്ത ഹര്‍ഷ് ത്യാഗിയാണ് ലങ്ക തകര്‍ത്തു കളഞ്ഞത്. സിദ്ധാര്‍ത്ഥ് ദേശായി രണ്ട് വിക്കറ്റും നേടി. ആഴ്ച്ചകള്‍ക്ക് മുമ്പാണ് രോഹിത് ശര്‍മ്മയും ഏഷ്യാ കപ്പ് നേടിയത്. ഇതിന് പിന്നാലെ അണ്ടര്‍ 19 ടീമും ഈ നേട്ടം ആവര്‍ത്തിച്ചതോടെ ഇന്ത്യയ്ക്ക് ഇരട്ടി മധുരമായി.

49 റണ്‍സെടുത്ത ഓപ്പണര്‍ നിഷാന്‍ മഡൂസയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍. പസിന്ദു സൂര്യബന്ദാര 31 റണ്‍സും നവോദ് പര്‍നാവിദാന 48 റണ്‍സും നേടി. എന്നാല്‍ മറ്റുള്ളവരെല്ലാം വന്നുടനെ മൈതാനം വിട്ടതോടെ ഇന്ത്യ അനായാസം വിജയം നേടുകയായിരുന്നു.85 റണ്‍സെടുത്ത ഓപ്പണര്‍ യാഷവ്സി ജൈസ്വാളാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ടോപ് സ്‌കോറര്‍. പതിയെ തുടങ്ങി അവസാന ഓവറുകളില്‍ കത്തിക്കയറിയ ഇന്ത്യന്‍ ബാറ്റിങ് നിര മികച്ച സ്‌കോറില്‍ എത്തിക്കുകയായിരുന്നു.

ബാറ്റിങ്ങിനിറങ്ങിയ അഞ്ച് ബാറ്റ്സ്മാന്മാരില്‍ നാല് പേരും മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ജൈസ്വാളും, അനൂജ് റാവത്തും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 121 റണ്‍സിന്റെ കൂട്ടുകെട്ട് മികച്ച സ്‌കോറിലക്കുള്ള ഇന്ത്യന്‍ അടിത്തറ പാകി.

ഒരവസരത്തില്‍ 40 ഓവറില്‍ 191ന് രണ്ട് വിക്കറ്റ് എന്നിടത്തുനിന്നാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചത്. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ പ്രഭ്സിമ്രാന്‍ സിങ്ങും ആയുഷ് ബദോനിയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുകയായിരുന്നു. തുടരെ തുടരെ ശ്രീലങ്കന്‍ ബോളര്‍മാരെ ബൗണ്ടറി കടത്തിയാണ് ഇരുവരും അര്‍ദ്ധ സെഞ്ചുറി തികച്ചത്.

 

English summary
India wins under 19 asia cup beating Srilanka
topbanner

More News from this section

Subscribe by Email