topbanner
Thursday February 22nd, 2018 - 12:16:pm
topbanner
Breaking News

ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യ

suji
ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്കയില്‍ ചരിത്ര വിജയം നേടി ഇന്ത്യ. ആതിഥേയരെ 73 റണ്‍സിന് പരാജയപ്പെടുത്തി വിജയം നേടി.

ഇന്ത്യയുടെ 274 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 201 റണ്‍സ് നേടാനായുള്ളു. ഹാഷിം അംമലയുടെ 71 റണ്‍സായിരുന്നു ഏക ആശ്വാസം.

50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചിറിയാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്തത്.

അവസാന ഓവറുകളില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടതാണ് സ്‌കോര്‍ 274 ല്‍ ഒതുങ്ങാന്‍ കാരണമായത്. അവസാന 7 ഓവറുകളില്‍ നിന്നായി ഇന്ത്യ നേടിയത് 38 റണ്‍സ് മാത്രമാണ്.
വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് രോഹിത് ശര്‍മ്മ സെഞ്ച്വറി നേടിയത്. 11 ഫോറും നാലു സിക്‌സും ഉള്‍പ്പെടെ 115 റണ്‍സാണ് രോഹിത് ശര്‍മ്മ വാരികൂട്ടിയത് .

Read more topics: India , win, south africa
English summary
India first to win an ODI series in SA
topbanner

More News from this section

Subscribe by Email