topbanner
Saturday November 25th, 2017 - 9:13:am
topbanner
Breaking News

ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് ജയം

NewsDesk
ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് ജയം

ബംഗളൂരു: രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ 75 റണ്‍സിന് തകർത്ത് ഇന്ത്യ ടെസ്റ്റ് പരന്പരയിൽ ഒപ്പമെത്തി. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് നാലാം ദിനം ചായയ്ക്ക് പിന്നാലെ 112 റണ്‍സിന് ഓൾഒൗട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആർ.അശ്വിന്‍റെ മാരകസ്പെല്ലാണ് കംഗാരുക്കളെ തൂത്തെറിഞ്ഞത്. ഉമേഷ് യാദവിന് രണ്ടു വിക്കറ്റ് ലഭിച്ചു.

ആറു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് ആസ്ട്രേലിയയെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടും രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്ട്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍ണറും മാറ്റ് റെന്‍ഷോവും 22 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും 5 റണ്‍സെടുത്ത റെന്‍ഷോയെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് ഇഷാന്ത് ശര്‍മ്മ ആദ്യ വിക്കറ്റ് സമ്മാനിച്ചു. 28 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനും 24 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്കോമ്പിനും മാത്രമെ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളൂ.

നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 274ന് അവസാനിച്ചിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജോഷ് ഹേസില്‍ വുഡിന്റെ പ്രകടനമാണ് ഇന്ത്യയെ വീഴ്ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് സ്റ്റീവന്‍ ഒക്കീഫി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 92 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയാണ് ടോപ് സ്കോറര്‍. അജിങ്ക്യ രഹാനെ(52) ലോകേഷ് രാഹുല്‍(51) എന്നിവരും തിളങ്ങി.

213ന് നാല് എന്ന നിലയില്‍ നാലാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് 61 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ രഹാനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. പിന്നീടൊക്കെ ചടങ്ങുകള്‍ മാത്രമായിരുന്നു. മലയാളി താരം കരണ്‍ നായരെ പൂജ്യത്തിന് പുറത്താക്കി സ്റ്റാര്‍ക്ക് ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. പുജാരയെയും അശ്വിനെയും ഹേസില്‍വുഡ് മടക്കി. വാലറ്റത്ത് ഇഷാന്ത് ശര്‍മ്മയെ കൂട്ടുപിടിച്ച് വിക്കറ്റ് കീപ്പര്‍ സാഹ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ശര്‍മ്മയെ ഒക്കീഫി മടക്കിയതോടെ ഇന്ത്യന്‍ പതനം പൂര്‍ത്തിയായി. സാഹ 20 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 189, രണ്ടാം ഇന്നിംഗ്സ് 274. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 276, രണ്ടാം ഇന്നിംഗ്സ്.

Read more topics: India, beat, Australia,
English summary
India beat Australia by 75 runs in 2nd Test in Bangalore
topbanner topbanner

More News from this section

Subscribe by Email