topbanner
Monday December 18th, 2017 - 10:31:am
topbanner
topbanner

സ്പാനിഷ് ക്ലബിനെ തറപറ്റിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

sadu prakash
സ്പാനിഷ് ക്ലബിനെ തറപറ്റിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

ഐ.എസ്.എല്‍ നാലാം സീസണിന് മുന്നോടിയായുള്ള പ്രീ സീസണ്‍ മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക് ഡി കോയിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക് ഡി കോയിനെ അവരുടെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. വിദേശ താരമായ പെക്കൂസണ്‍ ആണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി വിജയഗോള്‍ നേടിയത്.

ക്വിന്റാന ബുര്‍ഗോസില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും കനത്ത പോരാട്ടമാണ് കാഴ്ചവച്ചത്. ഇരു ടീമുകള്‍ക്കും ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ആയില്ല. രണ്ടാം പകുതിയില്‍ പെക്കൂസന്റെ ബൂട്ടിലുടെ ആണ് ബ്ലാസ്റ്റേഴ്സ് നിര്‍ണ്ണായകമായ ഗോള്‍ സ്‌കോര്‍ ചെയ്തത്.

അന്‍ഡാലൂഷ്യന്‍ ലീഗിലെ അഞ്ചാം ഡിവിഷനില്‍ കളിക്കുന്ന ടീം ആണ് അത്ലെറ്റിക് ഡി കോയിന്‍. പുതിയ കോച്ച് റെനെ മ്യൂളന്‍സ്റ്റീന് കീഴില്‍ ആദ്യമായി ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയ മത്സരം എന്ന പ്രത്യേകത ഈ കളിയ്ക്കുണ്ട്. വരും ദിവസങ്ങളില്‍ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ പ്രീ സീസണ്‍ മത്സരങ്ങള്‍ കളിച്ചേക്കും. നിലവില്‍ സ്പെയിനിലുളള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിലെ പരിശീലന ക്യാമ്പിന് ശേഷമാണ് അങ്ങോട്ട് വിമാനം കയറിയത്.

 

English summary
ISL 2017: kerala blasters defeat spanish club