Wednesday April 24th, 2019 - 1:43:am
topbanner
topbanner

ഇന്ത്യന്‍ ലോകകപ്പ്‌ ടീമിനെ 20നു മുന്‍പ്‌ പ്രഖ്യാപിക്കും

JB
 ഇന്ത്യന്‍ ലോകകപ്പ്‌ ടീമിനെ 20നു മുന്‍പ്‌ പ്രഖ്യാപിക്കും

മുംബൈ ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായി മെയ്‌ 30ന്‌ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 20നു മുന്‍പ്‌ പ്രഖ്യാപിക്കും. ഇക്കാര്‌ായം മുഖ്യ സെലക്ട്‌# എം.എ.സി.കെ. പ്രസാദ്‌ ആണ്‌ അറിയിച്ചത്‌. ലോകകപ്പില്‍ പങ്കെടുക്കുന്ന 15 അംഗ ഇന്ത്യന്‍ ടീമിനെ ഈ മാസം 20നോ അതിനു മുന്‍പോ പ്രഖ്യാപിക്കും . മികച്ച ടീമിനെ തന്നെയാണ്‌ പ്രഖ്യാപിക്കാന്‍ പോകുന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും പ്രസാദ്‌ പറഞ്ഞു. 

ലോകകപ്പിന്‌ കൃത്യം ഒരു മാസം മുന്‍പ്‌ ഏപ്രില്‍ 30ന്‌ പതിനഞ്ചംഗ അംഗ അന്തിമ സ്‌ക്വാഡിന്റെ പട്ടിക ഐസിസിക്ക്‌ ടീമുകള്‍ കൈമാറിയേക്കും. ഐസിസി 2016ല്‍ കൊണ്ടുവന്ന പുതിയ നിയമം പ്രകാരം ലോകകപ്പിന്‌ മുന്‍പ്‌ സാധ്യതാ ടീമിനെ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ലോകകപ്പ്‌ തുടങ്ങുന്നതിന്‌ ഏഴ്‌ ദിവസം മുന്‍പ്‌ വരെ പട്ടികയില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക്‌ കഴിയും. ഐസിസി ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്ന്‌ മാത്രം. നിലവിലെ സാഹചര്യത്തില്‍ ഐ പി എല്‍ നടക്കുന്ന വേളയിലാവും ഇന്ത്യയുടെ ടീം പ്രഖ്യാപനം. ഇംഗ്ലണ്ടില്‍ മെയ്‌ 30ന്‌ ആരംഭിക്കുന്ന ലോകകപ്പിന്‌ രണ്ട്‌ മാസം മുന്‍പാണ്‌ ഇന്ത്യ സാധ്യത ടീമിനെ തെരഞ്ഞെടുക്കുന്നത്‌.

ലോകകപ്പിന്‌ മുന്‍പ്‌ ഓസ്‌ട്രേലിയക്കെതിരെ രണ്ട്‌ ടി20യും അഞ്ച്‌ ഏകദിനങ്ങളും ഇന്ത്യ സ്വന്തം നാട്ടില്‍ കളിക്കും. ഫെബ്രുവരി 24നാണ്‌ ഓസീസിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്‌. ഇംഗ്ലണ്ടില്‍ മെയ്‌ 30 മുതല്‍ ജൂലൈ 14വരെയാണ്‌ ഏകദിന ലോകകപ്പ്‌ നടക്കുന്നത്‌. സതാംപ്‌റ്റണില്‍ ജൂണ്‍ അഞ്ചിന്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്‌ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

English summary
INDIAN WORLD CUP TEAM ANNOUNCED BEFOR 20TH
topbanner

More News from this section

Subscribe by Email