topbanner
Wednesday September 20th, 2017 - 5:48:am
topbanner

വനിതാക്രിക്കറ്റ് ലോകകപ്പിൽ ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ സെമിഫൈനലില്‍

NewsDesk
വനിതാക്രിക്കറ്റ് ലോകകപ്പിൽ ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ സെമിഫൈനലില്‍

വനിതാക്രിക്കറ്റ് ലോകകപ്പിൽ ന്യൂസീലന്‍ഡിനെ 186 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിഫൈനലില്‍. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 79 റണ്‍സിന് പുറത്തായി. നായിക മിതാലി രാജിന്റെ (123 പന്തില്‍ 109) സെഞ്ചുറിയും ഇടംകൈയന്‍ സ്‌പിന്നര്‍ രാജേശ്വരി ഗെയ്‌ക്വാദിന്റെ അഞ്ച്‌ വിക്കറ്റ്‌ നേട്ടവുമാണു ജയത്തിലെത്തിച്ചത്. ഏഴ്‌ കളികളില്‍നിന്ന്‌ 10 പോയിന്റ്‌ നേടിയ ഇന്ത്യ മൂന്നാംസ്‌ഥാനത്തെത്തി. മൂന്നാംസ്‌ഥാനക്കാരായിരുന്ന ദക്ഷിണാഫ്രിക്ക പിന്നാക്കം പോയി.

2010 നു ശേഷം ആദ്യമായാണ്‌ ഇന്ത്യ ലോകകപ്പ്‌ സെമിയില്‍ കളിക്കുന്നത്‌. 15 റണ്‍ മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത രാജേശ്വരിയാണു മത്സരത്തിലെ താരം. ഓപ്പണര്‍മാരായ സ്‌മൃതി മന്ദാന (13), പൂനം റൗത്‌ (നാല്‌) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും മിതാലി രാജിന്റെയും വേദ കൃഷ്‌ണമൂര്‍ത്തിയുടെയും (45 പന്തില്‍ രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 70) വെടിക്കെട്ട്‌ ബാറ്റിങ്ങുകളാണ്‌ ഇന്ത്യക്കു മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്‌. 

ഹര്‍മന്‍പ്രീത്‌ കൗര്‍ (90 പന്തില്‍ 60) അര്‍ധ സെഞ്ചുറിയുമായിനിന്നു. ദീപ്‌തി ശര്‍മ, ശിഖ പാണ്ഡെ (0) എന്നിവര്‍ റണ്ണെടുക്കാതെ മടങ്ങി. അവസാന ഓവറിലാണു മൂന്നു വിക്കറ്റും വീണത്‌. ന്യൂസിലന്‍ഡിനു വേണ്ടി ലീ കാസ്‌പെറക്‌ മൂന്നു വിക്കറ്റും ഹന്നാ റോ രണ്ട്‌ വിക്കറ്റും ലീ താഹു ഒരു വിക്കറ്റുമെടുത്തു. 

English summary
ICC Women's World Cup Mithali Raj Hits Fine Century vs New Zealand
no relative items
topbanner topbanner

More News from this section

Subscribe by Email