Thursday September 20th, 2018 - 12:19:am
topbanner
Breaking News

മെക്സിക്കൻ തിരമാലകൾക്കു മുന്നിൽ ജർമനിക്ക് തോൽവിത്തുടക്കം

NewsDesk
മെക്സിക്കൻ തിരമാലകൾക്കു മുന്നിൽ ജർമനിക്ക് തോൽവിത്തുടക്കം

മോ​സ്കോ: 2018 ലോ​ക​ക​പ്പി​ലെ ആ​ദ്യ അ​ട്ടി​മ​റി. മെക്സിക്കൻ തിരമാലകൾക്കു മുന്നിൽ കാലിടറിയ നിലവിലെ ലോകചാംപ്യൻമാരായ ജർമനിക്ക് മെ​ക്സി​ക്കോ വ​ക ഞെട്ടിക്കുന്ന തോൽവിയോടെ തുടക്കം.

കി​രീ​ടം നി​ല​നി​ർ​ത്തു​ന്ന രാ​ജ്യ​മാ​കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ ജ​ർ​മ​നി​ക്ക് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണു തോ​ൽ​വി വ​ഴ​ങ്ങേ​ണ്ടി​വ​ന്ന​ത്. ഹി​ർ​വിം​ഗ് ലൊ​സാ​നോ​യാ​ണ് ജ​ർ​മ​ൻ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം ത​ക​ർ​ത്ത ഗോ​ൾ നേ​ടി​യ​ത്. അ​ഞ്ചു ലോ​ക​ക​പ്പു​ക​ളി​ൽ ആ​ദ്യ​മാ​ണ് ജ​ർ​മ​നി​ക്ക് ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങേ​ണ്ടി​വ​ന്ന​ത്.

35–ാം മിനിറ്റിൽ ഹിർവിങ് ലൊസാനോ നേടിയ ഗോളാണ് ലോക ചാംപ്യൻമാരുടെ നില തെറ്റിച്ചത്. ഇതോടെ ഗ്രൂപ്പ് എഫിൽ മൂന്നു പോയിന്റുമായി മെക്സിക്കോ മുന്നിലെത്തി.

സുവർണാവസരങ്ങൾ പലതു പാഴാക്കിയശേഷമാണ് മെക്സിക്കോ ലക്ഷ്യം കണ്ടത്. ഗോൾ വഴങ്ങിയതോടെ കനത്ത ആക്രമണം അഴിച്ചുവിട്ട ജർമനിയെ ഫലപ്രദമായ പ്രതിരോധക്കോട്ട കെട്ടിയാണ് മെക്സിക്കോ തടുത്തുനിർത്തിയത്. രണ്ടാം പകുതിയിലെ ജർമൻ സമ്മർദ്ദങ്ങളെ അതിജീവിച്ച് ഒടുവിൽ മെക്സിക്കോയ്ക്ക് തകർപ്പൻ വിജയവും മൂന്നു പോയിന്റും.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ മെ​ക്സി​ക്ക​ൻ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി അ​വ​ർ ജ​ർ​മ​ൻ ഗോ​ൾ​മു​ഖം വി​റ​പ്പി​ച്ചു. ജ​ർ​മ​നി​യു​ടെ മു​ന്നേ​റ്റ​ങ്ങ​ൾ ക​ഴി​ഞ്ഞ ലോ​ക​പ്പി​ലെ ഹീ​റോ ഗി​ല്ല​ർ​മോ ഒ​ച്ചോ​വ​യു​ടെ കൈ​ക​ളി​ൽ ഒ​തു​ങ്ങി.

English summary
Hirving Lozano and Mexican National Team
topbanner

More News from this section

Subscribe by Email