Tuesday September 18th, 2018 - 9:08:pm
topbanner
Breaking News

ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ അംലയ്ക്ക് പകരം ഡിവില്യേഴ്‌സ് നയിക്കും

NewsDesk
ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ അംലയ്ക്ക് പകരം ഡിവില്യേഴ്‌സ് നയിക്കും

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിന്റെ നായകപദവിയില്‍ നിന്ന് ഹാഷിം അംല ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് അംല രാജി തീരുമാനം അറിയിച്ചത്.സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ഹഷിം അംല 201 റണ്‍സ് എടുത്തു.

ഇംഗ്ലണ്ടിനെതിരായ ഇനിയുള്ള ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്കയെ എ.ബി. ഡിവില്യേഴ്‌സ് നയിക്കും. ഇതുവരെ ആറു ടെസ്റ്റ് പരമ്പരകളില്‍ ടീമിനെ നയിച്ച അംല ആദ്യ മൂന്നു പരമ്പരകളിലും ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. മഴ മൂലം ബംഗ്ലാദേശിനെതിരായ പരമ്പര സമനിലയില്‍ കലാശിച്ചപ്പോള്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ 0-3ന്റെ പരാജയം ഏറ്റുവാങ്ങി.

ഇതോടെയാണ് ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് ഒഴിയുന്നു എന്ന കാര്യം അംല വ്യക്തമാക്കിയത്.ഗ്രേം സ്മിത്തിന്റെ പിന്‍ഗാമിയായി 2014 ലാണ് അംല നായക സ്ഥാനത്തെത്തുന്നത്. വളരെ ആലോചിച്ച ശേഷമാണ് നായക സ്ഥാനം ഒഴിയാനുള്ള തീരുമാനം എടുത്തതെന്ന് അംല പറഞ്ഞു. ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്കയെ ടീമിനെ എ ബി ഡിവില്ലിയേഴ്‌സാണ് നയിക്കുക. ഡിവില്ലിയേഴ്‌സ് ടീമിനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് അംല പറഞ്ഞു.

English summary
Hashim Amala resigns as south Africa captain
topbanner

More News from this section

Subscribe by Email