topbanner
Monday October 23rd, 2017 - 2:23:am
topbanner

പാക്കിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു

Anju NC
പാക്കിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു

സൂറിച്ച്: പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (പി.എഫ്.എഫ്) അന്താരാഷ്ട്ര ഫുട്‌ബോള്‍ ഏജന്‍സിയായ ഫിഫ സസ്‌പെന്‍ഡ് ചെയ്തു. സംഘടനയില്‍ മൂന്നാം കക്ഷികളുടെ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നാരോപിച്ചാണ് നടപടി. ഇത്തരം മൂന്നാം കക്ഷികളുടെ സ്വാധീനത്തിലാകുന്നത് ചട്ടങ്ങള്‍ക്കെതിരാണെന്ന് ഫിഫയുടെ പ്രസ്താവനയില്‍ പറഞ്ഞു.

സസ്‌പെന്‍ഷനെ തുടര്‍ന്ന് അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും പങ്കെടുക്കാന്‍ ഇനി പി.എഫ.്എഫിന് കഴിയില്ല. പി.എഫ്.എഫിന്റെ അക്കൗണ്ടുകളും ഓഫീസുകളും നിയന്ത്രിക്കുന്നത് കോടതി നിയോഗിച്ച അഡ്മിനിസട്രേറ്ററാണ്. അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തില്‍ നിന്ന് പി.എഫ.്എഫിന് സ്വതന്ത്ര നിയന്ത്രണം ലഭിക്കുന്ന ഉടന്‍ സസ്‌പെന്‍ഷന്‍ നീക്കുമെന്നും ഫിഫ അറിയിച്ചു.

English summary
FIFA suspends the pakistan football federation
topbanner topbanner

More News from this section

Subscribe by Email