topbanner
Monday October 23rd, 2017 - 2:23:am
topbanner

അണ്ടര്‍ 17: ഫ്രാന്‍സും ഇംഗ്ലണ്ടും പ്രീക്വാര്‍ട്ടറില്‍

Anju NC
അണ്ടര്‍ 17: ഫ്രാന്‍സും ഇംഗ്ലണ്ടും പ്രീക്വാര്‍ട്ടറില്‍

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും പ്രീക്വാര്‍ട്ടറില്‍. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ മെക്‌സിക്കോയുടെ വെല്ലുവിളി 3-2ന് ഇംഗ്ലണ്ട് മറികടന്നപ്പോള്‍ ജപ്പാനെ ഫ്രാന്‍സ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്.

39-ാം മിനിറ്റില്‍ ബ്രൂസ്റ്റന്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. പിന്നീട് 48-ാം മിനിറ്റില്‍ ഫോഡെനും 55-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സാഞ്ചോയും ഇംഗ്ലണ്ടിന്റെ ലീഡ് ഉയര്‍ത്തി. പിന്നീട് മെക്‌സിക്കോ തിരിച്ചു വരവിന് ശ്രമിച്ചു. 65-ാം മിനിറ്റിലും 72-ാം മിനിറ്റിലും ഗോള്‍ നേടി ലെയ്‌നസ് ലക്ഷ്യം കണ്ടെങ്കിലും മെക്‌സിക്കോയ്ക്ക് വിജയിക്കാന്‍ അത് മതിയാകുമായിരുന്നില്ല.

13-ാം മിനിറ്റിലും 71-ാം മിനിറ്റിലും ഫ്രാന്‍സിന് വേണ്ടി ഗൗരി ഗോള്‍ നേടി. 73-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെയായിരുന്നു ജപ്പാന്റെ ഏകഗോള്‍.

English summary
FIFA U17 worldcup; ingland and france prequarter
topbanner topbanner

More News from this section

Subscribe by Email