topbanner
Tuesday December 19th, 2017 - 3:48:am
topbanner
topbanner

ഏകദിനത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കി ധോണി

sdk
ഏകദിനത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കി ധോണി

മൊഹാലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഏകദിനത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി ധോണി മാറി. നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ധോണി തന്നെ.

ന്യൂസിലന്‍ഡിനെതിരേ 80 റണ്‍സെടുത്താണ് ധോണി ക്ലബിലെത്തിയത്. സച്ചിന്‍ (18,426), സൗരവ് ഗാംഗുലി (11,363), രാഹുല്‍ ദ്രാവിഡ് (10,889), മുഹമ്മദ് അസ്ഹറദ്ദീന്‍ (9378) എന്നിവരാണ് നേരത്തെ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

കടമ്പ കടക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ധോണി. കുമാര്‍ സംഗക്കാര (14,234), ആദം ഗില്‍ക്രിസ്റ്റ് (9619) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

 

അനാശാസ്യം: പറശ്ശിനിക്കടവിൽ ടൂറിസ്റ്റ് ഹോം നാട്ടുകാർ അടിച്ചു തകർത്തു

ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ ആന്റോ ആലുക്ക അറസ്റ്റില്‍

സീരിയല്‍ നടിക്ക് 25,000 രൂപവരെ; അറസ്റ്റിലായത് വന്‍ പെണ്‍വാണിഭ സംഘം

Read more topics: Dhoni, new
English summary
Dhoni, new, record