Wednesday September 19th, 2018 - 7:02:pm
topbanner
Breaking News

ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്

rajani v
ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്

കാര്‍ഡിഫ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ പോരാട്ടത്തില്‍ യുവന്റസിനെതിരെ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ രണ്ടാം കിരീടം. യുവന്റന്‍സിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയലിന്റെ കിരീടനേട്ടം.

കാര്‍ഡിഫിലെ പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ മികവിലാണ് റയല്‍ കിരീടമണിഞ്ഞത്. ചാമ്പ്യന്‍സ് ലീഗില്‍ ഇത് പന്ത്രണ്ടാം തവണയാണ് റയല്‍ കിരീടത്തില്‍ മുത്തമിടുന്നത്.

റയലിനായി റൊണാള്‍ഡോ രണ്ട് ഗോളുകളും കാസി മെറോയും അസെന്‍ഷിയോയും ഒരോ ഗോളുകളും നേടി. യുവന്റസിനായി മരിയോ മാന്‍സുകിയാണ് ആദ്യ പകുതിയില്‍ ആശ്വാസ ഗോള്‍ നേടിയത്.

 

English summary
Cristiano Ronaldo scored twice as Real Madrid retained the Champions
topbanner

More News from this section

Subscribe by Email