Friday September 21st, 2018 - 10:13:am
topbanner
Breaking News

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂറിന്റെ മാതാപിതാക്കള്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു

NewsDesk
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂറിന്റെ മാതാപിതാക്കള്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു

മുംബൈ: മുംബൈയിലെ പാല്‍ഗര്‍ ജില്ലയില്‍ വച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂറിന്റെ അച്ഛനും അമ്മയ്ക്കും ബൈക്കപകടത്തില്‍ പരിക്കേറ്റു.  ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങവെയായിരുന്നു അപകടം.

സുന്ദരം സ്‌കൂളിനടുത്തുവച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി വീഴുകയായിരുന്നു. റോഡ് പണി നടക്കുന്നതാണ് അപകടകാരണമെന്നാണ് പറയുന്നത്. അപകടത്തില്‍ ശാര്‍ദുലിന്റെ അച്ഛന്‍ നരേന്ദ്ര താക്കൂറും ഭാര്യ ഹാന്‍സയും തെറിച്ചുവീണു.

ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ സമീപത്തെ ഡോ. ധവാലെ ചാരിറ്റബിള്‍ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ അച്ഛന്‍ നരേന്ദ്രയെ പിന്നീട് ബാന്ദ്ര ലീലാവതി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. അമ്മയ്ക്ക് കാര്യമായ പരിക്കുകളില്ല.

നേരത്തെ രണ്ട് ഹൃദ്രയ ശസ്ത്ക്രിയകള്‍ക്ക് വിധേയനായ ആളാണ് നരേന്ദ്ര. തലയോട്ടിക്ക് പരിക്കു പറ്റുകയും ആശുപത്രിയില്‍ വച്ച് ഛര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ലീലാവതി ആസ്പത്രിയിലേയ്ക്ക് മാറ്റിയതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ ശാര്‍ദുല്‍ അപകടവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് പുണെയില്‍ നിന്ന് മുംബൈയിലേയ്ക്ക് പോയി.

English summary
Cricketer Shardul Thakur`s parents injured in road accident near Palghar
topbanner

More News from this section

Subscribe by Email