topbanner
Tuesday January 23rd, 2018 - 9:37:am
topbanner

ഒളിമ്പിക്‌സില്‍ ക്രിക്കറ്റും ? ഇന്ത്യയുടെ മെഡല്‍ ദാരിദ്രം ഇല്ലാതാകും !

suji
ഒളിമ്പിക്‌സില്‍ ക്രിക്കറ്റും ? ഇന്ത്യയുടെ മെഡല്‍ ദാരിദ്രം ഇല്ലാതാകും !

ഒളിമ്പിക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബിസിസിഐ ആലോചിക്കണമെന്ന് മറ്റു താരങ്ങള്‍. ഇതിനായി ബിസിസിഐ മുന്നോട്ട് വന്നാല്‍ ഒരു നൂറ്റാണ്ടിന് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിന്റെ ഭാഗമാകും.

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിനേക്കുറിച്ച് സിഡ്‌നിയല്‍ ചേര്‍ന്ന യോഗത്തില്‍ ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കിപോണ്ടിങ്ങ്, മുന്‍ ഇംഗ്ലണ്ട് താരം മൈക്ക് ഗേറ്റിങ്, ശ്രീലങ്കന്‍ താരം കുമാര്‍ സിംഗക്കാര, ആസ്‌ത്രേലിയന്‍ താരം ജോണ്‍ സ്റ്റീവന്‍സ് എന്നിവര്‍ പങ്കെടുത്തു.

2024 പാരീസ് ഒളിമ്പി്ക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ ഐസിസി ശ്രമം നടത്തുന്നുണ്ടെങ്കിലും ബി.സി.സി.ഐ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുകയാണ്. പാരീസില്‍ 1900ല്‍ നടന്ന ഒളിമ്പിക്‌സിലാണ് ക്രിക്കറ്റിനെ അവസാനമായി ഉള്‍പ്പെടുത്തിയത്. ക്രിക്കറ്റ് ഒളിംപിക്‌സിന് കീഴില്‍ വന്നാല്‍ ബിസിസിഐ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ കീഴിലേക്ക് മാറുമെന്നതാണ് ബിസിസിഐ ഇതില്‍നിന്നും ഒഴിഞ്ഞുമാറുന്നത്.

ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെട്ടാല്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷിയ്ക്കാം.

Read more topics: Cricket ,Olympics, bcci
English summary
Cricket at the Olympics
topbanner topbanner

More News from this section

Subscribe by Email