Tuesday September 25th, 2018 - 7:30:pm
topbanner

ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിനെ വീഴ്ത്തി ബംഗ്ലാദേശ്

sadk
ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിനെ വീഴ്ത്തി ബംഗ്ലാദേശ്

മിര്‍പുര്‍: ബൗളിങ് മികവില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ചരിത്ര വിജയം സ്വന്തമാക്കി. ഇംഗ്ലീഷ് ബാറ്റിങ് നിരയെ കൂട്ടക്കുരുതി നടത്തി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിനെതിരേ ബംഗ്ലാദേശ് വിജയം പിടിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് കളിച്ച മെഹ്ദി ഹസന്റെയും പരിചയ സമ്പന്നനായ ഷക്കിബ് അല്‍ ഹസന്റെയും മാരക ബൗളിങ് മികവില്‍ ഒറ്റ സെഷനില്‍ പത്തു വിക്കറ്റുകളും പിഴുത് 108 റണ്‍സിനാണ് ബംഗ്ലാദേശിന്റെ ഉജ്ജ്വല വിജയം.

273 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് നിര 164 റണ്‍സിനു പുറത്തായി. മെഹ്ദി ഹസന്‍ ആറു വിക്കറ്റും ഷാക്കിബ് നാലു വിക്കറ്റുകളും വീഴ്ത്തി. അരങ്ങേറ്റ ടെസ്റ്റില്‍ ആറു വിക്കറ്റ് നേടിയ മെഹ്ദി രണ്ടാം ടെസ്റ്റിലും നേട്ടം ആവര്‍ത്തിച്ചു. കളിയിലേയും പരമ്പരയിലേയും താരമായും മെഹ്ദി മാറി. രണ്ടു ടെസ്റ്റുകള്‍ മാത്രമുള്ള പരമ്പര 1-1 സമനിലയില്‍. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 220ഉം രണ്ടാമിന്നിങ്‌സില്‍ 296ഉം റണ്‍സാണെടുത്തത്. ഇംഗ്ലണ്ട് 244 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 164 റണ്‍സുമാണ് കണ്ടെത്തിയത്. ഒരുഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 100 റണ്‍സ് എന്ന നിലയില്‍ നിന്നു ഇംഗ്ലണ്ട് അവസാന സെഷനില്‍ ബംഗ്ലാ സ്പിന്നിനു മുന്നില്‍ തകര്‍ന്നടിഞ്ഞു.

ഇംഗ്ലണ്ടിന് അലിസ്റ്റര്‍ കുക്കും (59) ബെന്‍ ഡക്കറ്റും (56) ചേര്‍ന്നു മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും പുറത്തായ ശേഷം ഇംഗ്ലീഷ് ബാറ്റിങ് പവലിയനിലേക്ക് ഘോഷയാത്രയാരംഭിക്കുകയായിരുന്നു.

 

ആരാധകരെ ഞെട്ടിച്ച് മീരാ ജാസ്മിനിന്റെ കിടിലന്‍ മേക്ക് ഓവര്‍

 സ്കൂൾ വിദ്യാർഥിനികളെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന് ലൈംഗിക അതിക്രമം: യുവതി അറസ്റ്റിൽ

Read more topics: Cricket, Bangladesh, victory
English summary
Cricket, Bangladesh, historical, victory
topbanner

More News from this section

Subscribe by Email