Wednesday April 25th, 2018 - 12:31:pm
topbanner

കോമണ്‍വെല്‍ത്ത് ഗെയിംസ്: പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയ്ക്ക് പരാജയം

ANJU NC
കോമണ്‍വെല്‍ത്ത് ഗെയിംസ്: പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയ്ക്ക് പരാജയം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകള്‍ക്ക് പിന്നാലെ പുരുഷ ഹോക്കിയിലും ഇന്ത്യയ്ക്ക് പതനം. സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ 32 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയത്. ഇനി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിയില്‍ തോല്‍ക്കുന്ന ടീമിനോട് വെങ്കല മെഡലിനായി ഇന്ത്യ കളിക്കും.

മലയാളി ഗോള്‍ കീപ്പര്‍ ശ്രീജേഷിനെ മറികടന്ന് ഹ്യൂഗോ ഇംഗ്ലിനാണ് ന്യൂസിലന്‍ഡിനായി ആദ്യ ഗോള്‍ പോസ്റ്റിലെത്തിച്ചത്. മിനിറ്റുകള്‍ക്കകം സ്റ്റീഫന്‍ ജെന്നീസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. മാര്‍ക്കസ് ചൈല്‍ഡിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോള്‍ നേടി.

നേരത്തെ, വനിത ഹോക്കി സെമിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തോറ്റിരുന്നു. നാളെ നടക്കുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യന്‍ വനിതകള്‍ നേരിടേണ്ടത്.

English summary
CMG: men hockey team lost to new-zealand

More News from this section

Subscribe by Email